Flash Story
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല
കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി.അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും

വെടിനിറുത്തൽ ധാരണ ലംഘിച്ച് പാക്കിസ്ഥാൻ; അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വിവിധയിടങ്ങളില്‍ പാകിസ്താന്‍ വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉദംപുരിൽ പാകിസ്താനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ‘എക്‌സി’ല്‍ കുറിച്ചും. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചകളുടെ ഭാഗമായി പാകിസ്താനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു.

ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ രണ്ടു ദിവസത്തിന് ശേഷം നടക്കാനിരിക്കെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ലംഘനമുണ്ടായിരിക്കുന്നത്.

Back To Top
onwin