കേരളത്തിന്റെ മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരിക്കുകയാണ്. അദ്ദേഹം നേരത്തെയും അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരുന്നു. അമേരിക്കയിൽ പോയി ചികിത്സിക്കുന്നതിന് ഞങ്ങൾ ആരും എതിരല്ല. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകണമെങ്കിൽ അതിനും ഞങ്ങൾ എതിരല്ല. പക്ഷെ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് യാതൊരു വിധത്തിലും ആരോഗ്യ മേഖലയിൽ നിന്ന് നീതി കിട്ടാത്ത ഒരു കാലത്ത് അദ്ദേഹം ഇങ്ങനെ പോകുമ്പോൾ വിമർശനം സ്വാഭാവികമാണ്. പാവപ്പെട്ട ജനങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കൂടി ഉണ്ടാക്കേണ്ടതായിരുന്നു. ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട്, ആരോഗ്യ വകുപ്പിന്റെ […]
പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കി
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കി. കുട്ടിയുടെ രക്ഷിതാക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കുറ്റാരോപിതർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചു. തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദനയുടെ മരണത്തിലാണ് വ്യാപക […]
പാലക്കാട്ട്ആഘോഷംതുടങ്ങി.
മലയാള സിനിമയിൽഎന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഘോഷം എന്ന കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ആരംഭിച്ചു.ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബി യാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ ക്ലാപ്പും നൽകി.നേരത്തേ ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്)വൈസ് പ്രിൻസിപ്പൽ […]
വിഷുബമ്പർ വിജയി പാലക്കാടു നിന്നും;ഒന്നാം സമ്മാനം 12 കോടി D – 8096 ഏജൻസി വിറ്റ V D 204266 നമ്പർ ടിക്കറ്റിന്
ഇത്തവണത്തെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. VD 204266 നമ്പർ ടിക്കറ്റുടമയ്ക്ക് 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിയ്ക്കുന്നത്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ബാക്കി അഞ്ചു പരമ്പരകളിൽ നിന്നുമായി അഞ്ചു ഭാഗ്യവാൻമാർക്കും ലഭിക്കും. ആകെ 45 ലക്ഷം ടിക്കറ്റുകൾ വിൽപ്പനക്കെത്തിയതിൽ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റു പോയതും. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും […]