തിരുവനന്തപുരം: വാർത്ത നൽകിയതിൻ്റെ പേരിൽ പത്ര പ്രവർത്തക യൂണിയൻ അംഗവും തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ പി ആർ പ്രവീണിനെ ചിലർ (ക്രൂരമായി മർദ്ദിച്ചതിൽ കെ യു ഡ ബ്ല്യു ജെ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. തങ്ങൾക്കെതിരായ വാർത്ത ചെയ്യുന്നവരെ കൈകാര്യം ചെയ്‌ത് നിശബ്ദമാക്കാനുള്ള ഹീനശ്രമമാണിത്. വാർത്തകളിൽ ആക്ഷേപം ഉണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെങ്കിലും ശാരീരികമായി ആക്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ജനാധിപത്യം ശക്തിപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോഴാണ് രാഷ്ട്രീയ വാർത്തയുടെ പേരിൽ പ്രവീൺ അക്രമിക്കപ്പെട്ടത്. […]

