Flash Story
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ
ദുബൈ വിമാനത്താവളം അടച്ചു; എല്ലാ സര്‍വീസുകളും നിർത്തിവച്ചെന്ന് അറിയിപ്പ്
ആര്യവൈദ്യഫാർമസി സ്ഥാപകൻ രാമവാരിയരുടെ മകൾ കസ്തൂരി വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
സ്വപ്നപദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ പാറതുരക്കൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ

ഗോവ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീധരൻപിള്ളയെ മാറ്റി; മൂന്നിടങ്ങളിലെ ഗവർ‌ണർമാരെ മാറ്റി നിയമിച്ച് രാഷ്ട്രപതി

ഗോവ: ​ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്. ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ​ഗജപതി രാജു. […]

ബിജെപി നേതാവ് സി. സദാനന്ദന്‍ രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സദാനന്ദൻ. 2016-ൽ കൂത്തുപറമ്പിൽ നിന്നും നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. 1994 ജനുവരി 25-ന് സിപിഐഎം പ്രവർത്തകരുടെ ആക്രമത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു. ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ൻ, ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നിഗം. മീനാക്ഷി […]

കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഒരു ലക്ഷം രൂപയുടെ ധനസഹായം ആശ പ്രവർത്തകർക്ക് കൈമാറും

സെക്രട്ടറിയേറ്റിന് മുൻപിലെ ആശാപ്രവർത്തകരുടെ സമരപ്പന്തലിലെത്തി ഇന്ന് വൈകുന്നേരം 6.40 ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറും

ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരണപ്പെട്ടത് ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണം. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കണം. […]

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

….…………സീരിയൽ താരങ്ങളുടെ സംഘടനയായ ATMA യുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് തിരുവനന്തപുരം എസ്.പി.ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ നടന്നു..ഗതാഗത വകുപ്പ് മന്ത്രി .കെബി ഗണേഷ് കുമാർ പ്രസിഡന്റും മോഹൻ അയിരൂർ, കിഷോർ സത്യാ വൈസ് പ്രസിഡന്റുമാരും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും പൂജപ്പുര രാധാകൃഷ്ണൻ സെക്രട്ടറിയും സാജൻ സൂര്യ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു..ആൽബർട്ട് അലക്സ്, ബ്രഷ്നേവ്, ജീജാ സുരേന്ദ്രൻ, കൃഷ്ണകുമാർ മേനോൻ, മനീഷ് കൃഷ്ണ, നിധിൻ പി ജോസഫ്, പ്രഭാശങ്കർ, രാജീവ് രംഗൻ, സന്തോഷ് ശശിധരൻ, ഷോബി തിലകൻ, […]

Back To Top