മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിനൊരു മിസിങ് വന്നപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടെതന്ന് ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അപ്പോഴേക്കും ഓട്ടോമാറ്റിക് ഡോര്‍ ലോക്കാകുകയും ചെയ്തു. ഡോര്‍ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. […]
കോഴിക്കോട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷംരൂപ കവർച്ചചെയ്ത സംഭവം; 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷംരൂപ കവർച്ചചെയ്ത സംഭവത്തിൽ 39 ലക്ഷം രൂപ പ്രതി പന്തീരാങ്കാവ് പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻ ലാലിൻ്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിൻ ലാൽ നൽകിയ മൊഴി. ഇത് വിശ്വസിച്ചിരുന്നില്ലെങ്കിലും പൊലീസിന് പണം കണ്ടെത്തെനായിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ […]
സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു : നാളെ ബസുടമകൾ പണിമുടക്കുന്നു
തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കാൻ തീരുമാനിച്ചു. ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും അർഹതപ്പെട്ടവർക്കു മാത്രമായി കുട്ടികളുടെ കൺസഷൻ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകൾ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ […]
സ്വകാര്യ ബസുകൾ സർവിസ് നിർത്തി വെക്കുന്നു
സംസ്ഥാനത്തെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കിയും, സർക്കാരിന് യാതൊരു മുതൽ മുടക്കുമില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകിയും കോടിക്കണക്കിന് രൂപ വർഷംതോറും മുൻകൂറായി നികുതികൾ നൽകിയും കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ഒരു സ്വയം തൊഴിൽ എന്ന നിലയിൽ സർവീസ് നടത്തി വരുന്ന സ്വകാര്യ ബസ് വ്യവസായം ഗതാഗത വകുപ്പിൻ്റെ അശാസ്ത്രീയമായ ഗതാഗത നയം കാരണം പതിനഞ്ചു വർഷം മുമ്പ് 34000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് നിലവിൽ 8000ത്തിൽ താഴെ ആയി […]
മുൻ എംഎൽഎഎ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി ആകും
തിരുവനന്തപുരം: കോഴിക്കോട് മുൻ എം.എൽ.എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് നിയമനം. സി.പി.എം സംസ്ഥാന സമിതി അംഗമാണ് നിലവിൽ പ്രദീപ് കുമാർ.