ജമ്മുകശ്മീർ : ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്‌കാരം നാളെ. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ ഇടപ്പള്ളി ചങ്ങപുഴ പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ […]
രാമചന്ദ്രന് ജന്മനാടിന്റെ ആദരാഞ്ജലികൾ
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ മരിച്ച എറണാകുളം ഇടപ്പള്ളി മങ്ങാട് നിരാഞ്ജനത്തിൽ എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. രാത്രി എട്ടുമണിയോടെയാണ്മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ കൊണ്ടുവന്നത്.സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പുഷ്പ ചക്രം അർപ്പിച്ചു.കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ […]
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന് വിവരം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് സൂചന. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ അറിയിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല രാമചന്ദ്രന്‍ ആണ് ഭാര്യ. രണ്ടുവര്‍ഷം മുന്‍പാണ് രാമചന്ദ്രന്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്.ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെയാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. 15ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് […]