Flash Story
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ
കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടിരുപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്‌സ് എഡിറ്റർ പി മനോജ്‌.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’ ഉദ്ഘാടനം ചെയ്തു
പര്യത്തുക്കാവിൽ പുതുയുഗപുലരി; വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി.എം.ജോൺ
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്


പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് സൂചന. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ അറിയിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല രാമചന്ദ്രന്‍ ആണ് ഭാര്യ. രണ്ടുവര്‍ഷം മുന്‍പാണ് രാമചന്ദ്രന്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്.
ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെയാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. 15ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് ഇടപ്പള്ളി കൗണ്‍സിലര്‍ വിജയകുമാര്‍ പറഞ്ഞു.

Back To Top
onwin