തിരുവനന്തപുരം പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസില്‍ സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി. എസ്എച്ച്ഒ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശിപാര്‍ശ. റൂറല്‍ എസ്പി ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 4നും 5നുമിടിയിലാണ് കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ രാജന്‍ മരിച്ചത്. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനം രാജനെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി എന്നായിരുന്നു കിളിമാനൂര്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. […]