Flash Story
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിൻ്റെ മൊഴിയെടുക്കും

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിൻ്റെ മൊഴിയെടുക്കുംപത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളികളും വാതിലുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം പ്രമുഖ വ്യക്തികളിലേക്ക് നീങ്ങുന്നു. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, നടൻ ജയറാമുൾപ്പെടെയുള്ള പ്രമുഖരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തും. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടുപോയ കട്ടിളപ്പാളികളും ശ്രീകോവിൽ വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല പ്രമുഖരുടെയും വീടുകളിലെത്തിച്ച് പൂജ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നടൻ […]

ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍.എ.എഫും

മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആര്‍.പി.എഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവില്‍ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും […]

ശബരിമലയിൽ വൃശ്ചിക പുലരിയിലെ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ

പത്തനംതിട്ട: ശബരിമലയിൽ വൃശ്ചിക പുലരിയിൽ നടത്തിയ ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ. സന്നിധാനത്ത് രാഷ്ട്രപതി എത്തിയിരുന്നത് തുലാമാസ പൂജ വേളയിലാണ്. അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് നെയ്യഭിഷേകം നടത്തിയത്. ഇന്ന് മണ്ഡലകാലത്തിൻ്റെ ആരംഭത്തെ തുടർന്ന് ഭക്തജനങ്ങളുടെ നീണ്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. ഡിസംബര്‍ 26നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27നാണ്. 27ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിന് […]

മണ്ഡലകാലം : ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3 […]

ശബരിമല മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റും കമ്മീഷണാറുമായ എൻ വാസുവിനെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്തേക്കാം :

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടി കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐ ടി […]

ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തി

ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തിതിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവർദ്ധന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടിൽ നിന്നാണ് സ്വർണ നാണയങ്ങൾ […]

ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;

ഗൂഢാലോചന ക്ക് പിന്നിൽ വമ്പന്മാരെന്ന് പോറ്റിശബരിമല സ്വര്‍ണക്കൊള്ളയില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നു. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം […]

ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

   ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബുവിൽ നിന്ന് രാജി എഴുതിവാങ്ങി എൻഎസ്എസ് നേതൃത്വം. എൻഎസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് ആയിരുന്നു മുരാരി ബാബു. നിലവിൽ ഡെപ്യൂട്ടി കമ്മിഷണറും മുൻപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആവശ്യപ്രകാരം രാജി എഴുതിവാങ്ങിയത്. ഞായറാഴ്‌ച കരയോഗം ഇത് അംഗീകരിച്ചു. ശബരിമലയിലെ കൊള്ളയുടെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി […]

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍;രഹസ്യകേന്ദ്രത്തിൽ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. രാവിലെ പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്. പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന. തെളിവുകള്‍ […]

ശബരിമലയിലെ സ്വര്‍ണ മോഷണ കേസ് : തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടക്കും

ശബരിമലയിലെ സ്വര്‍ണ മോഷണ കേസില്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം പ്രതികളുടെ അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എസ് ഐ ടി രണ്ട് തവണയായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ്പിയില്‍ നിന്ന് വിവരങ്ങള്‍ തേടി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ എസ്പി അന്വേഷണ സംഘത്തിന് മുന്നില്‍ വച്ചു. തെളിവ് ശേഖരണത്തിൻ്റെ ഭാഗമായാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. ഇതിലാണ് സ്മാര്‍ട്ട് […]

Back To Top