ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ. പിആർ വിവാദം ശക്തമായ സീസണിൽ അതിന്റെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ ട്രോഫി ഉയർത്തുന്നത്. കോമണർ എന്ന ടാഗോടെ ബിഗ് ബോസ് ഹൗസിൽ എത്തിയ അനീഷ്, പ്രേക്ഷകരുടെ പ്രിയതാരങ്ങളും പരിചിത മുഖങ്ങളുമായിരുന്നവരെ പിന്നിലാക്കിയാണ് രണ്ടാം സ്ഥാനം പിടിച്ചത്. സീസണിന്റെ തുടക്കം മുതൽ അവസാനം വരെ ഹൗസിൽ ശക്തമായ സാന്നിധ്യം അറിയിച്ച് ഗെയിം കളിച്ച ഷാനവാസ് ആണ് മൂന്നാം സ്ഥാനത്ത്. അവസാന ആഴ്ചകളിലെ പ്രകടനങ്ങളുടെ ബലത്തിൽ വോട്ടിങ്ങിൽ വലിയ മുന്നേറ്റം […]
