Flash Story
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.


ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ. പിആർ വിവാദം ശക്തമായ സീസണിൽ അതിന്റെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ ട്രോഫി ഉയർത്തുന്നത്. കോമണർ എന്ന ടാഗോടെ ബിഗ് ബോസ് ഹൗസിൽ എത്തിയ അനീഷ്, പ്രേക്ഷകരുടെ പ്രിയതാരങ്ങളും പരിചിത മുഖങ്ങളുമായിരുന്നവരെ പിന്നിലാക്കിയാണ് രണ്ടാം സ്ഥാനം പിടിച്ചത്. സീസണിന്റെ തുടക്കം മുതൽ അവസാനം വരെ ഹൗസിൽ ശക്തമായ സാന്നിധ്യം അറിയിച്ച് ഗെയിം കളിച്ച ഷാനവാസ് ആണ് മൂന്നാം സ്ഥാനത്ത്. അവസാന ആഴ്ചകളിലെ പ്രകടനങ്ങളുടെ ബലത്തിൽ വോട്ടിങ്ങിൽ വലിയ മുന്നേറ്റം നടത്തിയാണ് നെവിൻ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അക്ബർ ആണ് അഞ്ചാമത്

ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ- അനുമോള്‍. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്‍തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.

അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടര്‍ന്ന് യഥാക്രമം നെവിൻ, ഷാനവാസ്, എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തുകയായിരുന്നു. ബിഗ് ബോസിന് വീണ്ടും ഒരു വനിതാ വിജയി.

Back To Top
onwin