കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ, സ്കൂൾ മാനേജ്മെൻ്റിന് തിരിച്ചടി. വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന സ്കൂളിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും പെണ്‍കുട്ടിയെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നാണ് സ്‌കൂൾ ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജിയിൽ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം […]
സ്പൈഡർമാന്റെ ഷൂട്ടിങ്ങിനിടെ അപകടം ; ടോം ഹോളണ്ടിന്റെ തലയ്ക്ക് പരിക്ക്
ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിൽ സ്പൈഡർമാന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിൽ വളരെ സങ്കീർണ്ണമായൊരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ ആണ് താഴേക്ക് വീണ് തലയ്ക്ക് പരിക്കേറ്റത്. ടോം ഹോളണ്ടിന് ഒപ്പമുണ്ടായിരുന്ന സ്റ്റണ്ട്മാനും പരിക്കേറ്റിരുന്നു.
താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി: രണ്ട് സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഗവർണർക്ക് തിരിച്ചടി. സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചാൻസിലറായ ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൽ ബെഞ്ച് ഉത്തരവ്. താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര […]