വിവാദങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് തിരികെ എത്തിച്ചത്.സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളി ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും തിരികെ സ്ഥാപിക്കുക. എന്നാൽ കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് അടയ്ക്കുന്നതിനാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വ്യക്തത വരുത്തിയിട്ടില്ല.
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു;ആഹാരം കഴിക്കാൻ പോലും പുറത്തിറക്കില്ല
ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. കനത്ത പൊലീസ് സുരക്ഷയിലാണ് വിയ്യൂരിലുള്ളത്. ഏകാന്ത സെല്ലിൽ ഗോവിന്ദച്ചാമിയെ തടവിലിടാനാണ് തീരുമാനം. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. സെല്ലുകളിലുള്ളവർക്ക് പരസ്‌പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം സെല്ലിനുളിൽ എത്തിച്ച് നൽകും. ആഹാരം കഴിക്കാൻ പോലും പുറത്തിറക്കില്ല. വലിയ സുരക്ഷാ സംവിധാനങ്ങളാണ് വിയ്യൂർ ജയിലിൽ ഉള്ളത്. ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ […]
അച്ചടക്ക നടപടി വന്നേക്കാം; വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി കഴിഞ്ഞു,ഏത് ശിക്ഷയും ഏറ്റുവാങ്ങും: ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഈ ജോലി പോയാൽ വേറൊരു ജോലി തനിക്ക് കിട്ടും. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നും എല്ലാ ചുമതലകളും അടുത്തയാൾക്ക് കൈമാറിക്കഴിഞ്ഞെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി. വിദഗ്ധ സമിതിക്ക് മുൻപാകെ തൻ്റെ ആരോപണങ്ങളിൽ എല്ലാ തെളിവുകളും നൽകിയെന്നും ഡോ. […]
പുതിയ ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു.
വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബിമാത്യു സോമതീരം പ്രസിഡന്റ് തിരുവനന്തപുരം; ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ( ഡബ്ല്യു. എം. സി) 2025 -27 വർഷത്തിലേക്കുള്ള ഭരണസമിതിയിലേക്കുള്ള ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ ( ഗ്ലോബൽ ചെയർമാൻ), ബേബി മാത്യു സോമതീരം ( ഗ്ലോബൽ പ്രസിഡന്റ്) , മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.ജോണി […]