Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

എയ്ഡഡ് അനധ്യാപകരോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് എയ്ഡഡ് അനധ്യാപകർ :

KASNTSA കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ അനധ്യാപകരോടുള്ള നീതി നിഷേധത്തിനെതിരെ നിയമസഭ മാർച്ച്‌ ഒക്ടോബർ 9- ആം തീയതി നടത്താൻ തീരുമാനിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അനധ്യാപക ജീവനക്കാരുടെ സംഘടനകളും ആയി യാതൊരു വിധത്തിലുള്ള ചർച്ചകളും നടത്തുവാൻ തയ്യാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽ വന്ന സർക്കാർ ഭരണം ലഭിച്ചപ്പോൾ നയത്തിൽ നിന്നും പിന്നോട്ട് മാറുകയാണ്. ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാതെയും പരിഹരിക്കാതെയും മുന്നോട്ട് പോവുകയാണ് സർക്കാർ എന്നും ആവശ്യമായ ഇടപെടലുകൾ […]

ഹിന്ദി അധ്യാപകർ സെപ്റ്റംബർ 27ന് സെക്രട്ടറിയേറ്റ് മാർച്ച്‌ സംഘടിപ്പിക്കുന്നു

ഹിന്ദി അധ്യാപക് മഞ്ച് (HAM) 24-09-2025 കേരളത്തിലെപൊതുവിദ്യാലയങ്ങളിൽ UP, HS, HSS വിഭാഗങ്ങളി ലായിജോലി ചെയ്യുന്ന ഹിന്ദി അധ്യാപകരുടെ ഏക സംഘടിത പ്രസ്ഥാനമായഹിന്ദി അധ്യാപക് മഞ്ച് (HAM) 2025 സെപ്റ്റംബർ 27 ന് വിവിധ ആവ ശ്യങ്ങൾഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ്മാർച്ച് സംഘടിപ്പിക്കുന്നു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 2000 ത്തോളം ഹിന്ദി അധ്യാ പകർ പ്രസ്തുത മാർച്ചിൽ പങ്കെടുക്കു ന്നു. പാളയം രക്തസാക്ഷി മണ്ഡപത്തി ൽ നിന്നും രാവിലെ 9:45 മണിക്ക് ആരംഭിക്കുന്ന മാർച്ച് കൃത്യം 11 മണിക്ക് […]

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകര്‍

വെസ്റ്റ്ഹില്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കും ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ലാബ് അസി. തസ്തികയിലേക്കും അപേക്ഷിക്കാം. ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകരുടെയും ഒഴിവുകളുണ്ട്. ഫോണ്‍: 9745531608, 9447539585. 

പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം; ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കി

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കി. കുട്ടിയുടെ രക്ഷിതാക്കളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കുറ്റാരോപിതർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചു. തച്ചനാട്ടുകര പാലോട് സ്വദേശിനിയായ ആഷിര്‍ നന്ദനയുടെ മരണത്തിലാണ് വ്യാപക […]

എൽബിഎസിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Back To Top