Flash Story
പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്‌ ആത്മഹത്യ ചെയ്ത സംഭവം
യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ
കുവൈറ്റ് കേരള പ്രസ് ക്ലബിൻ്റെ ഗഫൂർ മൂടാടി ന്യൂസ് ഫോട്ടോഗ്രഫി പുരസ്കാരം :
ക്രിക്കറ്റ്‌ ടീം സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദർശനം നടത്തി
ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യത്തിന് മുന്നിൽ നടന്‍ ജയറാം
ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും

കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടി; പത്തോളം വിമതരാണ് യുഡിഎഫിന് എതിരായി മത്സര രംഗത്തുള്ളത്

കൊച്ചി: കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത ഭീഷണി. പത്തോളം വിമതരാണ് യുഡിഎഫിന് എതിരായി മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരാണ് വിമതരായി മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി മത്സരിക്കുന്നുണ്ട്. മുൻ കൗൺസിലറും യൂത്ത് […]

ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് ജയം

ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയിൽ, കോടല്ലൂർ വാർഡുകളിലെ UDF പത്രിക തള്ളി. ഈ രണ്ട്‌ വാർഡുകളിൽ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ UDF പത്രിക അംഗീകരിച്ചു. UDF സ്ഥാനാർഥി ലിവ്യ […]

യുഡിഎഫ് ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന് മത്സരിക്കാം, നാമനിർദേശ പത്രിക സ്വീകരിച്ചു

യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയിൽ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം. അരുണിമയുടെ വോട്ടർ ഐഡി ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികൾ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയിൽ ആരും […]

പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടി

പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടികോഴിക്കോട്: പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം […]

നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി വി അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ 11,432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. നിലമ്പൂരിൽ 19 റൗണ്ട് […]

വെൽഫയർ പാർട്ടിയുമായുള്ള യുഡിഎഫിൻ്റെ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയും കത്തോലിക്ക കോൺഗ്രസും

ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാഅത്തെ ഇസ്ലാമി എന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഇസ്ലാമില്‍ നാശമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ജമാ അത്തെ ഇസ്ലാമിയെ അതിൻ്റെ തുടക്കം മുതലേ സമസ്ത എതിര്‍ക്കുന്നുണ്ടെന്നും അത് തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ എന്നുപറയുന്നത് മതരാഷ്ട്രമാണ്. അത് സ്ഥാപകന്‍ മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമിക വിരുദ്ധമായ ആശയം പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് അവര്‍. മതത്തില്‍ പലതും കടത്തിക്കൂട്ടി […]

തൃണമൂൽ  കോൺഗ്രസ്സിനെ യൂ ഡി എഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ

മുന്നണി പ്രവേശനം വാഗ്‍ദാനം ചെയ്ത് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. യുഡിഎഫുമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും. യുഡിഎഫിൽ പ്രതിസന്ധിയില്ല. പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കുമെന്നും ഷാഫി പറമ്പിൽ  പറഞ്ഞു. അൻവർ ആദ്യം നിലപാട് എടുക്കട്ടെ. അൻവർ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ ഏതുഭാഗത്താണെന്ന് നിലപാട് എടുക്കണം. വാർത്തകളും വിവാദങ്ങളും യുഡിഎഫ് ഭാഗത്താണ്, വിജയവും യുഡിഎഫിന്റെതാകും. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാഫി പറ‍ഞ്ഞു. ജനങ്ങളുടെ ഇടയിൽ യുഡിഎഫ് ഉയർത്തുന്ന വിഷയങ്ങളോടുള്ള സ്വീകാര്യതയും ഭരണകൂടത്തോടും അതിന് നേതൃത്വം നൽകുന്ന […]

പി വി അൻവർ യൂ ഡി എഫിന്റെ ഭാഗമാവും : കെ സുധാകരൻ എം പി

പി വി അൻവർ യുഡിഎഫിൻ്റെ ഭാഗമാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറും യുഡിഎഫും തമ്മിൽ പ്രശ്‌നങ്ങളില്ല. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് പ്രകടിപ്പിക്കുക സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ ഒറ്റയ്ക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ കെപിസിസിക്ക് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്നും കെ. സുധാകരൻ എംപി പറഞ്ഞു.

Back To Top