കൊച്ചി: മൂവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫാണ് എസ്ഐയെ ഇടിച്ച് വീഴ്ത്തിയത്. ഇയാൾ മൂവാറ്റുപുഴക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ആസിഫ് നിസാറാണ് ഇയാൾക്കൊപ്പം കാറിലുമുണ്ടായിരുന്നത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ മൂന്ന് സുഹൃത്തുക്കളൊണ് കല്ലൂർക്കാട് പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് മുമ്പ് പ്രതികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് […]
കോൺഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന : ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ വാഹനത്തിൽ ആണ് പരിശോധന
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ ആണ് പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു നടപടി. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്.പരിശോധന വേളയില്‍ ഷാഫി പറമ്പിലും രാഹുല്‍ […]