അടിമാലി മൂന്നാർ ദേശീയപാതയിലെ കൂമ്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഡീൻ കുര്യക്കോസ് എംപി, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ. എം സാബു മാത്യു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി. വി വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയും കുടുംബവും ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് സഭയുടെ രണ്ടാമത്തെ ഗഡുവായി അൻപത് ലക്ഷം രൂപയുടെ ചെക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിക്ക് കൈമാറി. മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, […]
വി.സി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിൻ്റെ വസതിയിലെത്തി; പ്രതിസന്ധി ഉടൻ തീരുമെന്ന് വി.സി
തിരുവനന്തപുരം: തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ വിസി- രജിസ്ട്രാർ തർക്കം ഒത്തുതീർപ്പിലേക്കെത്തുന്നു. ഇതിന്റെ ഭാഗമായി വിസി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിൻ്റെ വസതിയിലേക്കെത്തി. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറുടെ നിർദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സസ്‌പെൻഷൻ നടപടി രജിസ്ട്രാർ അംഗീകരിക്കണമെന്നാണ് വിസിയുടെ നിലപാട്. ഗവർണറെയാണ് അപമാനിച്ചത്, സസ്പെൻഷൻ അംഗീകരിച്ചാൽ പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് വിസി അറിയിച്ചത്. വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി താമസിയാതെ ഗവർണറെ കാണുമെന്നും കൂടിക്കാഴ്ചയിൽ […]
കാണാതായ ഗുരുവായൂർ സ്വദേശിയായ ജവാന്റെ വീട്ടിൽ എൻ.കെ അക്ബർ എംഎൽഎ സന്ദർശനം നടത്തി
പൂനെയിൽ നിന്നും ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിന്റെ വീട്ടിൽ എൻ.കെ അക്ബർ എം.എൽ.എ സന്ദർശനം നടത്തി. ഫർസീൻ ഗഫൂറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നേരത്തെ എംഎൽഎക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി കൈമാറിയിട്ടുണ്ട്. ജൂലൈ പത്തിനാണ് ഫർസീൻ അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേല്‍പോത്ത്കുന്നേല്‍ ഡി. ബിന്ദുവിന്റെ മകള്‍ നവമിയെ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മെഡിക്കല്‍ കോളജാശുപപത്രിയിലെത്തി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയാണ് നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ […]

