Flash Story
ചെങ്കോട്ട സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്,
ബീമാപ്പള്ളി ദർഗ്ഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് മഹാമഹം  22 ന് തുടക്കം:
ശബരിമല മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റും കമ്മീഷണാറുമായ എൻ വാസുവിനെ അന്വേഷണസംഘം ഉടൻ അറസ്റ്റ് ചെയ്തേക്കാം :
തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ തകർന്നു :
ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ
മിന്നും പ്രകടനവുമായി സംസ്ഥാന പൊതുമേഖല; ആകെ വിറ്റുവരവ് 2440 കോടികഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി.
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്; ജഡേജയേയും സാം കരനേയും രാജസ്ഥാന് കൈ മാറും
ഗണഗീതം കുട്ടികൾ പാടിയതല്ല, പാടിച്ചത്; അവരോട് ഇന്ത്യയുടെ മതേതര മനസാക്ഷി പൊറുക്കില്ല: ബിനോയ് വിശ്വം
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കുന്നു.

ശബരിമല അയ്യപ്പന്റെ സ്വത്ത്, സ്വർണം പതിച്ച ചെമ്പു പാളികൾ മോഷിക്കപ്പെട്ടു എന്ന് ഏറ്റവും വേദനാജനകമായ വാർത്തകൾ ആണ് കേരളം ഇന്ന് ചർച്ച ചെയുന്നത്. ഈ കൊള്ള പുറത്തു കൊണ്ട് വന്നതിനു പൂർണമായ ക്രെഡിറ്റ് ബഹു. ഹൈ കോടതിക്കും. നമ്മുടെ മാധ്യമങ്ങൾക്കും ആണ്. ആദ്യ ദിവസങ്ങളിൽ ഇത് ഒരു “വീഴ്‌ച” ആണെന്ന് പലരും സംശയിച്ചെങ്കിൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് തെളിയുന്നത് ഇത് ഒരു വീഴ്ച അല്ല സംഘടിത മോഷണമാണ്.

വിജയ് മല്ല്യ സ്വാമി അയ്യപ്പന് സമർപ്പിച്ച സ്വർണം പതിച്ച പാളികൾ എവിടെ എന്നുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് ഒളിച്ചു കളിക്കുക മാത്രമല്ല, “ചെമ്പ്” പാളികൾ എന്ന് വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്‌തു. ഇത് സ്വർണം പതിച്ച ചെമ്പു പാളികളെ “ചെമ്പു മാത്രമുള്ള പാളികൾ” ആയി ചിത്രീകരിക്കാനും, ഒറിജിനൽ ആയ പാളികൾ മോഷിടിക്കാനും വേണ്ടിയാണ്. 39 ദിവസം ഉണ്ണികൃഷ്‌ണൻ്റെ കയ്യിൽ വച്ചതിനു ശേഷം ചെന്നൈയിലെ Smart Creations ൽ എത്തിച്ചത് ആ സമയം കൊണ്ട് പുതിയൊരു ചെമ്പ് പാളി നിർമിക്കാൻ ആണെന്ന് വ്യക്തം. പുതിയ പാളികളിൽ എന്നാൽ 4.5 കിലോഗ്രാം തൂക്കം കുറവ് വന്നു. അതിൽ കുറച്ചു സ്വർണം പൂശി ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാം എന്ന് അമ്പലം വിഴുങ്ങികൾ കരുതി.

ബഹുമാനപെട്ട ഹൈ കോടതി 4 ഇടക്കാല വിധിന്യായങ്ങളിലൂടെ ശബരിമലയിൽ നിന്ന് എടുത്തത് Gold plated / Gold Cladded പാളികൾ ആണെന്ന് എടുത്ത് എഴുതി ചൂണ്ടികാണിച്ചു. സമൂഹത്തിൽ വാർത്ത മാധ്യമങ്ങളിൽ തെറ്റിദ്ധാരണ, confusion ഉണ്ടാക്കി ദേവസ്വം ബോർഡ് രക്ഷപെടാതിരിക്കാൻ കുടി വേണ്ടിയാണു അത്. വിധിന്യായത്തിലെ ഒരു പ്രസക്ത ഭാഗം നൽകുന്നു. ദേവസ്വം ബോർഡ് ഈ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല, ഹൈ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം മാത്രമാണ് പ്രതിവിധി.

രാഹുൽ ഈശ്വർ, അയ്യപ്പ ധർമ്മ സേന

Back To Top