Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം


ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ഒത്തുകൂടൽ ഇക്കഴിഞ്ഞ ദിവസ്സം കൊച്ചിയിൽ അരങ്ങേറി.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച് , സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ റീ-റിലീസ്സുമായി ബന്ധപ്പെട്ടുള്ള ട്രയിലർ പ്രകാശനത്തിനാണ് ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ ഈ ഒത്തുകൂടൽ ഇവിടെ അരങ്ങേറിയത്. ഗോകുലം കൺവൻഷൻ സെൻ്റെറിൽ നടന്ന ഈ ചടങ്ങിൽ
സംവിധായകൻ സിബി മലയിൽ, അണിയറ പ്രവർത്തകർ, എന്നിവർക്കൊപ്പം
ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർ, ബാലതാരങ്ങളെ അവതരിപ്പിച്ച നിയാ ,കൃഷ്ണ, അൻസു .
എന്നിവരുംനിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെ യായിരുന്നു ട്രയിലർ പ്രകാശനം നടന്നത്.

“ഒരു എസ്കേർഷൻ മൂഡിലായിരുന്നു ഞാൻ സമ്മർ ഇൻ ബെത് ലഹേമിൽ അഭിനയിച്ചതെന്ന് ചിത്രീകരണത്തിനിട
യിലെ നിരവധി കൗതുകകരമായ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് മഞ്ജു വാര്യർ വ്യക്തമാക്കി.
കഥയുടെ കെട്ടുറപ്പും,, രസകരമായ മുഹൂർത്തങ്ങളും ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ദൃശ്യഭംഗിയാലും സമ്പന്നമായ സമ്മർ ഇൻ ബെത് ലഹേം ഇന്നും പ്രേക്ഷകർ പുതുമയോടെ വീക്ഷിക്കുന്നതു മനസ്സിലാക്കിയതു കൊണ്ടാണ് ചിത്രം വീണ്ടും ആധുനിക സാങ്കേതിക മികവോടെ 4K അറ്റ്മോസിൽ റീ-റിലീസ് ചെയ്യുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.
കോക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം 4K അറ്റ്മോസിൽ പ്രദർശനത്തിനെ
ത്തിക്കുന്നത്.
ഹൈസ്റ്റ്യഡിയോസാണ്ചിത്രം 4k അറ്റ്മോസിലേക്ക് റീമാസ്റ്റർ ചെയ്യുന്നത്.
സുരേഷ് ഗോപി ജയറാം , കലാഭവൻ മണി, ജനാർദ്ദനൻ, അഗസ്റ്റിൻ ,സുകുമാരി, മയൂരി, രസിക,തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രഞ്ജിത്തിൻ്റേതാണു തിരക്കഥ’.
ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി.
സംഗീതം – വിദ്യാസാഗർ ഛായാഗ്രഹണം.. – സഞ്ജിവ് ശങ്കർ.
എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ’
കലാസംവിധാനം – ബോബൻ.
ഡിസംബർ പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.

Back To Top