Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി. വോട്ട് ചേർത്തത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാൻ തടസമുണ്ടാകില്ല.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഐഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി.

ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഐഎം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു. വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചു. വൈഷ്ണയുടെ കാര്യത്തിൽ ശരിയായ തീരുമാനം എടുക്കണം എന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയ ഹൈക്കോടതി, ഇല്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

Back To Top
onwin