
ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തൽ: ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിച്ചു.