
കെഎസ്ഇബിഓഫീസുകളിൽ വിജിലൻസ്മിന്നൽപരിശോധന. ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് വിജില ൻസ് പരിശോധന നടന്നത്. പരിശോധനയിൽ വ്യാപക ക്രമക്കേടാണ്കണ്ടെത്തിയത്.ഉദ്യോഗസ്ഥരിൽനിന്നും16,50,000 രൂപയും പിടിച്ചെടുത്തു.
കരാർനൽകുന്നതിൽവിജിലൻസ് ക്രമക്കേട് കണ്ടെത്തി. പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവരുന്നതായി വിജലൻസിന് പരാതി ലഭിച്ചിരുന്നു. കരാറുകാരിൽനിന്ന് കമീഷൻ ഇനത്തിൽ പണംപറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവർത്തികളിൽ യഥാവിധി പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നതായി വിവരം കിട്ടി.
ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് സംഘം പരിശോധിച്ചു. ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നതിനുള്ള മീറ്റർ റീഡിങ്ങിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ നൽകൽ, ഇത് കണ്ടെത്താതിരിക്കാൻ എനർജി മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാണിച്ച് മാറ്റിസ്ഥാപിക്കുകയോ ചെയ്യൽ എന്നിവ സംബന്ധിച്ച പരാതികളിലും അന്വേഷണം നടത്തി. ക്രമക്കേടുകൾ കണ്ടെത്താൻ അടിയന്തിര പരിശോധന നടത്താൻ നടത്താൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമാണ് നിർദേശം നൽകിയത്.
