Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

  കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകർ കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം.

കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഐഎം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കടക്കം പരുക്കേറ്റു. സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് സിപിഐഎം കോൺഗ്രസ് സംഘർഷം നടന്നത്.

ഉച്ചഭക്ഷണത്തിന് തയാറാക്കിവെച്ച പാത്രങ്ങളും കസേരകളും വലിച്ചെറിഞ്ഞു. സ്‌കൂൾ കോമ്പൗണ്ടിലെ പൈപ്പ് പൊട്ടി. മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. മാതൃഭൂമി ക്യാമറാമാന്റെ തലയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Back To Top
onwin