Flash Story
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് പ്രതിഷേധ സഭ ചേരാന്‍ തീരുമാനിച്ചത്. മോശം കാലവസ്ഥയെ തുടര്‍ന്നാണ് നീക്കം. അതിനിടെ നവംബര്‍ ഒന്നിലെ മഹാ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധം ഇന്ന് തുടങ്ങനായിരുന്നു തീരുമാനം. വൈകിട്ട് 3.30 ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പരസ്യ വിചാരണ നടത്താനായിരുന്നു ഒരുക്കം. ഇതിനിടയിലാണ് ഡല്‍ഹിയിലെ കാലാവസ്ഥ മോശമായത്. ഇതോടെയാണ് പരിപാടി മാറ്റി വെക്കാന്‍ ആലോചിക്കുന്നത്. പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ അതേ മാതൃകയിലാണ് ജനകീയ കുറ്റ വിചാരണ ആസൂത്രണം ചെയ്തത് .ലോക്‌സഭ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ സഭാനിയന്ത്രണം നിര്‍വഹിക്കുമെന്നായിരുന്നു അറിയിപ്പ്.ഖര്‍ഗെ അവതരിപ്പിക്കുന്ന ഇംപീച്ച്‌മെന്റ് പ്രമേയം ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ മറുപടിയോടെ പാസാക്കാനായിരുന്നു നീക്കം.

Back To Top
onwin