Flash Story
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ദേശീയപാത 66: ഇഞ്ചക്കൽ – കഴക്കൂട്ടം ഭാഗത്തെ നിർമാണ പുരോ​ഗതി വിലയിരുത്തി

തിരുവനന്തപുരം : പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ തെളിമ 2.0 എന്ന പേരിൽ പരിശോധന നടത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സംസ്ഥാനവ്യാപക പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തായും മന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 27ന് (ഇന്ന്) പുലർച്ചെ മൂന്ന് മണി മുതൽ സംസ്ഥാനത്തുടനീളം 56 പരിശോധനാ സംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന. 160 ലഘുഭക്ഷണ നിർമാണ യൂണിറ്റുകളിൽ പരിശോധന നടത്തി. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം അളക്കുന്നതിനുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് സ്ഥലത്തുവെച്ചുതന്നെ എണ്ണ പരിശോധിച്ചു.

നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 568 ലിറ്റർ പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന 7,000 വറുത്ത പലഹാരങ്ങളുമാണ് നശിപ്പിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടെ 23 അറിയിപ്പുകൾ നൽകി. ആറു കേസുകൾ തുടർനിയമനടപടികൾക്കായി ശുപാർശ ചെയ്തു. 80 സ്ഥാപനങ്ങൾക്കെതിരെ പിഴയടച്ചുള്ള നടപടികൾക്കും ശുപാർശ നൽകി.

പാചക എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതും ദീർഘകാലം ഉപയോഗിക്കുന്നതും എണ്ണയുടെ ഗുണനിലവാരം കുറയ്ക്കുകയും ദോഷകരമായ രാസഘടകങ്ങളുടെ അളവ് വർധിപ്പിക്കുന്നതിനും കാരണമാകും. ടോട്ടൽ പോളാർ കോമ്പൗണ്ട്സ് (TPC) 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാൻ പാടില്ല. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ എണ്ണയുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കുകയും ഉപയോഗശൂന്യമായ എണ്ണ നിയമാനുസൃതമായി സംസ്കരിക്കുകയും വേണം.

വറുത്ത ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നേരത്തേ നടത്തിയ ഓപ്പറേഷൻ തെളിമ ഒന്നാംഘട്ടത്തിന്റെ തുടർച്ചയായാണ് രണ്ടാംഘട്ട പരിശോധന സംഘടിപ്പിച്ചത്. സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗത്തിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾക്കുമെതിരെ കർശന പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

Back To Top
onwin