Flash Story
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലേയ്ക്ക് ഇതിനോടകം അപേക്ഷ നല്‍കിയവര്‍ക്കായുളള ഓണ്‍ലൈന്‍ ഇന്‍ഫോ സെഷന്‍ ഏപ്രില്‍ 28 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടക്കും. ഇന്‍ഫോ സെഷനില്‍ പങ്കെടുക്കുന്നതിന്നതിനുളള ലിങ്ക് ഉള്‍പ്പെടുന്ന ഇ-മെയില്‍ അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ചിട്ടുണ്ട്. ജര്‍മ്മന്‍ ഭാഷയില്‍ ബി 1 അല്ലെങ്കില്‍ ബി 2 ഭാഷാ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഇന്‍ഫോ സെഷന്‍ 2025 മെയ് ആദ്യവാരം നടത്തുന്നതാണ്. ഇതിനായുളള ഇ-മെയില്‍ അറിയിപ്പ് ഫാസ്റ്റ് ട്രാക്ക് മുഖേന അപേക്ഷ നല്‍കേണ്ട അവസാന തീയതിയായ മെയ് രണ്ടിനു ശേഷം അയയ്ക്കുന്നതാണ്. അപേക്ഷ നല്‍കിയ എല്ലാ ഉദ്യോഗാര്‍ത്ഥികളും നിര്‍ബന്ധമായും ഇന്‍ഫോ സെഷനുകളില്‍ പങ്കെടുക്കേണ്ടതും തുടര്‍നടപടികള്‍ക്കായുളള കണ്‍ഫര്‍മേഷന്‍ ഇ-മെയിലില്‍ നല്‍കിയിട്ടുളള ലിങ്ക് വഴി നല്‍കേണ്ടതുമാണ്. ഇന്‍ഫോ സെഷനില്‍ പങ്കെടുത്ത് കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ അഭിമുഖങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കായി പരിഗണിക്കുകയുളളൂ.

നോര്‍ക്ക ട്രിപ്പിള്‍ വിൻ ഏഴാംഘട്ടത്തില്‍ ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലെ 250 നഴ്സിംങ് ഒഴിവുകളിലേയ്ക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഇതിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 14 വരെയായിരുന്നു. ഫാസ്റ്റ് ട്രാക്ക് മുഖേന മെയ് രണ്ട് വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 29 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ കേരള. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ 0471 2770577, 536,540, 544 (പ്രവൃത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.


സി. മണിലാല്‍
പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്-തിരുവനന്തപുരം
www.norkaroots.org, www.norkaroots.kerala.gov.in,
www.nifl.norkaroots.org, ww.lokakeralamonline.kerala.gov.in

Back To Top