
പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നടന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം.
നിരവധി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ ചർച്ച ചെയ്തെങ്കിലും ഒരു സ്ഥാനാർത്ഥിയുടെ കാര്യത്തിൽ യോജിപ്പിലെത്തിയില്ല. സൂദിൻ്റെ രണ്ട് വർഷത്തെ കാലാവധി മെയ് 25 ന് അവസാനിക്കുന്നതിനാൽ, തുടർച്ച ഉറപ്പാക്കാൻ ഒരു വർഷം കൂടി അദ്ദേഹത്തെ നിലനിർത്താൻ പാനൽ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.