
കേരള ജനത മനസ്സുകൊണ്ട് കഥാപാത്രങ്ങളെ ഏറ്റെടുത്ത നടന വിസ്‌മയം ലാലേട്ടന് ഇന്ന് 65-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിലെ മാസ്‌മരിക പ്രകടനങ്ങൾ ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമാണ് മോഹൻ ലാൽ എന്ന മഹാ പ്രതിഭ.
അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300-ലധികം സിനിമകൾ. അച്ഛനായും ഭർത്താവായും മകനായും കാമുകനായും വില്ലനായുമൊക്കെ മലയാള സിനിമയിൽ എണ്ണം വയ്ക്കാനില്ലാത്ത കഥാപാത്രങ്ങൾ. മലയാളികൾക്കെന്നും ഓർത്തിരിക്കൻ നിരവധി കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങളുടെ യാത്ര ഇന്ന് തുടരും ചിത്രത്തിലൂടെ ടാക്‌സി ഡ്രൈവറായ ഷൺമുഖനിൽ എത്തി നിൽക്കുന്നു. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് ആവേശമാണ് ലാലേട്ടൻ.
1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹൻലാലിൻ്റെ ജനനം. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായാണ് സിനിമയിലേക്കുള്ള ചുവടു വയ്പ്പ്.