Flash Story
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.
പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം :സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍:
വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്
പ്രിയദർശിനി പദ്ധതിക്ക് വൻ വിജയം :ബസ് യാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..

ഐപിഎല്ലിൽ ആവേശപോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ പഞ്ചാബ് ക്വാളിഫയർ ഒന്നിൽ ഇടം നേടി, മുംബൈ എലിമിനേറ്റർ മത്സരം കളിക്കണം. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ 11 വർഷങ്ങൾക്കു ശേഷമാണ് പഞ്ചാബ് എത്തുന്നത്.

ടോസ് നഷ്ട‌പ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 39 പന്തിൽ രണ്ട് സിക്സു‌ം ആറ് ഫോറും ഉൾപ്പടെ 57 റൺസാണ് സൂര്യകുമാർ നേടിയത്. അർഷ്ദീപ് സിങ് എറിഞ്ഞ ഇരുപതാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ പുറത്തായത്. ഇതിനിടെ സൂര്യകുമാർ യാദവ് മറ്റൊരു റെക്കോഡ് സ്വന്തം പേരിൽ കുറിച്ചു. ടി20 ക്രിക്കറ്റിൽ തുടർച്ചയായി 14 തവണ 25-ലധികം റൺസ് നേടുന്ന ലോകത്തെ ആദായ താരമെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.

Back To Top
onwin