Flash Story
നെയ്യാറിന്റെ വാമൊഴി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്തു
പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ 7ന് മുഖ്യമന്ത്രി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ശ്വേത മേനോനെതിരെ പൊലീസ് കേസ്
ധർമ്മസ്ഥലയിലെ തെരച്ചിൽ തുടരുന്നു; ഇത് വരെ രണ്ട് ഇടങ്ങളിൽ നിന്നായി നൂറോളം അസ്ഥിഭാഗങ്ങൾ കിട്ടി
ദേശീയപാതയിലെ ഗതാഗത കുരുക്ക്: പാലിയേക്കരിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു

സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് പെന്തക്കോസ്തു സഭക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഇന്ത്യയിലെ പ്രധാന ക്രിസ്ത‌്യൻ മത വിഭാഗവും, നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്ന സഭയാണ് പെന്തികോസ്്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത പാരമ്പര്യമുള്ള ഈ വിഭാഗത്തെ ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം നടത്തിയ യൂട്യൂബ് ചർച്ചയിൽ അപമാനിച്ചത് പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു.പെന്തിക്കോസ്ത്‌ വിഭാഗങ്ങളുടെ പ്രാർത്ഥന രീതികൾ അനാവശ്യവും അരോചകവുമാണെന്നുള്ള തരത്തിൽ ആക്ഷേപമാണ് ജോൺ ബ്രിട്ടാസ് എംപി യൂട്യൂബർ സംദിഷുമായി നടത്തിയ അഭിമുഖത്തിൽ പറയുന്നത്.

<

Back To Top