Flash Story
വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 425 കോടി രൂപ പാരിതോഷികം:അമേരിക്ക
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍ററെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു
ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി
സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുന്നു; വലവീശി ചെന്നൈ സൂപ്പർ കിംഗ്സ്
കാണാതായ ഉപകരണം ഡോ.ഹാരിസിൻ്റെ മുറിയിൽ നിന്നും കണ്ടെത്തി; പക്ഷേ പുതിയ ബോക്സും ബില്ലും
ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു; ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് കള്ളൻ ക്ഷീണമകറ്റി
ചികിത്സയ്ക്കായി മോഹൻലാൽ നൽകിയ പണം ബാബുരാജ് അടിച്ചു മാറ്റി: സരിത നായർ

തിരുവനന്തപുരം: തന്നെ കുടുക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിൻ്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം ഡോ. ഹാരിസിൻ്റെ മുറിയിൽ നിന്നും കണ്ടെത്തി. എന്നാൽ, പുതിയ ബോക്സാണ് ഇത്. ആ​ഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിൻ്റെ ബില്ലാണ് അതിൽ ഉള്ളത്. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ സാന്നിധ്യത്തിൽ ഡോ.ഹാരിസിൻ്റെ ഓഫീസ് മുറിയിൽ പരിശോധന നടത്തിയത്. ആദ്യ ദിവസം വകുപ്പ് മേധാവിയുടെ മുറി പരിശോധിച്ചിരുന്നില്ല. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെ ചില അസ്വാഭാവികതകൾ കണ്ടെത്തി. മെഡിക്കൽ കോളേജിൽ നിന്നും കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ നിന്നും കണ്ടെത്തി. അത് പക്ഷേ പുതിയ ബോക്സ് ആണെന്നും ആ​ഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിൻ്റെ ബില്ലാണ് അതിലുള്ളതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നു. പുതുതായി കണ്ടെത്തിയ ഉപകരണത്തിന്റെ ഫോട്ടോ പഴയ ഫോട്ടോയുമായി മാച്ച് ചെയ്യുന്നില്ല. മാത്രമല്ല, മുറിയിലേക്ക് ഒരാൾ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഏത് ദിവസം ആണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഉപകരണം കാണാതായെന്ന കാര്യം വിദ​ഗ്ധ സമിതിയാണ് കണ്ടെത്തിയത്. എന്നാൽ, ഉപകരണം നഷ്ടപ്പെട്ടിട്ടില്ലെന്നും അത് ആശുപത്രിയിൽ തന്നെ ഉണ്ടെന്നും ‍ഡോ ഹാരിസ് പറഞ്ഞിരുന്നു. ഡോ. ഹാരിസിന്റെ മുറിയിൽ നിന്നും ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ പറയുന്നു.

Back To Top