
തിരുവനന്തപുരം : കേരള ഗവൺമെൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ്റെ (കെ.ജി.ഐ എം.ഒ എ )
ഈ വർഷത്തെ മാധ്യമ പുരസ്കാരത്തിന് 24 ന്യൂസിലെ എം.ജി. പ്രതീഷും മാതൃഭൂമി ദിനപത്രത്തിലെ മനിഷ പ്രശാന്തും അർഹരായി. സർക്കാർ ആശുപത്രികൾ വഴിയുള്ള അവയവ ദാനത്തിൻ്റെ നൂലാമാലകളിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടാണ് 24 ന്യൂസ് ചീഫ് റിപ്പോർട്ടർ എം.ജി. പ്രതീഷിനെ അവാർഡിന് അർഹനാക്കിയത്. തിരുവനന്തപുരത്തെ എസ്. എ. ടി ആശുപത്രിയിലെ കെടുകാര്യസ്ഥത ചൂണ്ടി കാണിക്കുന്ന അന്വേഷണ പരമ്പരയ്ക്കാണ് മനീഷയ്ക്ക് അവാർഡ്
10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം 2025 ജനുവരിയിൽ തിരുവനന്തപുരത്ത് വെച്ച് സമ്മാനിക്കു
മെന്ന് കെ ജി ഐ എം ഒ എ പ്രസിഡൻ്റ് ഡോ. പി കെ വിനോദും സെക്രട്ടറി ഡോ. എസ് രാധാകൃഷ്ണനും അറിയിച്ചു.
ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയക്ടർ ബി.ടി അനിൽകുമാർ ചെയർമാനും കാലടി സംസ്കൃത സർവ്വകലാശാല പബ്ലിക് റിലേഷൻ സ് ഓഫീസർ ജലീഷ് പീറ്റർ , സംസ്ഥാന സഹകരണ യൂണിയൻ കേരള പി.ആർ.ഒ ബിജുനെയ്യാർ എന്നിവർ അംഗങ്ങളുമായ ജുറിയാണ് പുരസ്കാരം നിർണയിച്ചത്.

