Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചർച്ചയ്ക്ക് കെപിസിസി. ശക്തനുമായി ചർച്ച നടത്താൻ കെപിസിസി അധ്യക്ഷൻ. എന്നാൽ കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല.

താൽക്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്നും ആവശ്യപ്പെട്ട് എൻ.ശക്തൻ നേതൃത്വത്തെ നേരത്തെ സമീപിച്ചിരുന്നു. പാലോട് രവി രാജിവച്ചപ്പോൾ 10 ദിവസത്തേക്ക് എന്നു പറഞ്ഞ് ഏൽപിച്ച ചുമതലയിൽ നിന്നു 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ ശക്തൻ ബന്ധപ്പെട്ടത്.

ശക്തൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെടുന്നുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂർണശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ആ നിലയ്ക്ക് തന്നെക്കാൾ സജീവമായി ഇടപെടാൻ കഴിയുന്ന ഒരാൾ വരണം എന്ന അഭിപ്രായമാണ് നേതാക്കളെ അറിയിച്ചിരിക്കുന്നത്.

Back To Top
onwin