Flash Story
അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടിഗൗതമി
മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല: പിണറായി വിജയൻ
ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്.
നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി
കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വളയം പിടിച്ചു സാരഥിയാകാൻ പോകുന്നത് പെരുമ്പാവൂർ ഡിപ്പോയിലെ വനിതാ ഡ്രൈവർ ഷീല..
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും


വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ, രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് കണ്ടിരുന്നു .

ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 10 മ​ണി​യോ​ട​ടു​ത്ത് ത​രു​വ​ണ പാ​ല​യാ​ണ ക​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ വെ​ച്ചാ​ണ് കു​ട്ടി​യെ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ കൂ​ടി​യാ​യ ജോ​സ് പാ​ല​യാ​ണ കാ​ണു​ന്ന​ത്. പൊ​ലീ​സും നാ​ട്ടു​കാ​രു​മെ​ത്തി കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ചു. മാ​മ​ൻ്റെ കൂ​ടെ​യാ​ണ് താ​ന്‍ വ​ന്ന​തെ​ന്ന് കു​ട്ടി ജോ​സി​നോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പി​താ​വി​ൻ്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തു.

കു​ട്ടി​യെ ചെ​വി​യി​ലെ സ്വ​ർ​ണാ​ഭ​ര​ണം ഊ​രി​മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ നാ​ലു വ​യ​സ്സു​കാ​രി ഇ​ത് ചെ​റു​ക്കു​ക​യും ബ​ഹ​ളം വെ​ച്ച​തോ​ടെ കു​ട്ടി​യെ റോ​ഡി​ൽ ഇ​റ​ക്കി വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​.മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Back To Top
onwin