Flash Story
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE

തമിഴ്നാട്: തമിഴ്നാട് ഈറോഡ് സത്യമംഗലം സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം. സംഭവത്തിൽ മുൻ പാചക തൊഴിലാളിയുടെ ഭർത്താവ് ബി അറുമുഖം അറസ്റ്റിലായി. ഭാര്യയെ പാചക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ക്രൂരതയ്ക്ക് കാരണം. ഈറോഡ് ജില്ലയിലെ രാമബയലൂർ ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്കൂൾ വിദ്യാർഥിയെ ഉപയോഗിച്ചുകൊണ്ട് ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലെ മഞ്ഞ നിറം അധ്യാപകർ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തതോടെ വിവരം പുറത്തറിയുകയുമായിരുന്നു. തന്നെ സഹായിച്ചാൽ പകരം പുതിയ വസ്ത്രങ്ങൾ വാങ്ങിത്തരാമെന്ന് അറുമുഖം വാഗ്ദാനം ചെയ്യുകയും ചെയ്തതായി വിദ്യാർഥി പറഞ്ഞു. സാമ്പാറിലാണ് ഇയാൾ വിഷം കലർത്താൻ ശ്രമിച്ചത്. തമിഴ്‌നാട് സർക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇവിടെ നൽകിവരുന്നുണ്ട്. 51 വിദ്യാർഥികളാണ് ഈ സ്കൂളിലുള്ളത്. പാചകത്തിലെ നിലവാരക്കുറവ് കാരണമാണ് അലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

Back To Top
onwin