Flash Story
ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് ‘ തുടരുന്നു
കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം
സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ; കേരളത്തിൽ 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ
സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ പിണറായി വിജയന്റെ അപ്പീലില്‍ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ വാദം
സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതുയുഗ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു
“പ്രശാന്തേട്ടന്റെ മീശ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

കൊല്ലം ജില്ലയിലെ ക്ഷയരോഗ മുക്ത പഞ്ചായത്തുകൾക്ക് ആദരം നൽകി

കൊല്ലം: സംസ്ഥാനത്ത് ക്ഷയരോഗ നിവാരണ രംഗത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് തൊഴിൽ, വനിതാ ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം ജില്ലയിലെ ‘ക്ഷയരോഗമുക്ത പഞ്ചായത്ത്’ (TB-Mukt Panchayat) പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചത്. ക്ഷയരോഗത്തിനെതിരെ കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ നമുക്ക് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ വൈറസുകളും പകർച്ചവ്യാധികളും രാസലഹരി പോലുള്ള സാമൂഹിക വെല്ലുവിളികളും ഉയർന്നുവരുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇത്തരം വെല്ലുവിളികളെ നേരിടാൻ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

ക്ഷയരോഗ നിർമാർജന രംഗത്ത് മികച്ച നേട്ടം കൈവരിച്ച
1.ചിതറ ഗ്രാമ പഞ്ചായത്ത്‌
2.നിലമേൽ ഗ്രാമ പഞ്ചായത്ത്
3.നീണ്ടകര ഗ്രാമ പഞ്ചായത്ത്
4.കുണ്ടറ ഗ്രാമ പഞ്ചായത്ത്‌
5.പേരയം ഗ്രാമ പഞ്ചായത്ത്‌
6.പൂതക്കുളം ഗ്രാമ പഞ്ചായത്ത്‌

  1. മയ്യനാട് ഗ്രാമ പഞ്ചായത്ത്‌
    8.​ക്ലാപ്പന ഗ്രാമ പഞ്ചായത്ത്‌
    9.ശൂരനാട് ഗ്രാമ പഞ്ചായത്ത്‌ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.

എൻ.എച്ച്.എം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി അധ്യക്ഷത വഹിച്ചു , ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ഷീജ എ.എൽ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഗസ്റ്റസ് മോറിസ്, ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ബിജു നെൽസൺ തുടങ്ങിയവർ സംസാരിച്ചു.

Back To Top
onwin