സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു.1400 കോവിഡ് കേസുകളാണ് കേരളത്തിൽ നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസവും ചികിത്സയിൽ ഇരുന്ന 54 കാരൻ മരിച്ചു. നിലവിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ ആണ്.
രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ വീട്ടിൽ വന്നു, സൗഹൃദപരമായി സംസാരിച്ചുവെന്നും പി.വി അൻവർ
രാഹുൽ മാങ്കൂട്ടത്തിൽ തന്റെ വീട്ടിലെത്തിയെന്നും കൂടിക്കാഴ്ച്ച സൗഹൃദപരമായിരുന്നുവെന്നും പി.വി. അൻവർ. “ഇന്നലെ രാഹുൽ വീട്ടിൽ വന്നു, കാത്തിരിക്കണമെന്ന് പറഞ്ഞു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു”, എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.ഹരിത എംഎൽഎയുടെ പ്രവർത്തനമാണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പറെന്ന നിലയിൽ ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം വി.ഡി. സതീശൻ നടപ്പാക്കിയില്ല. അതു നീട്ടിക്കൊണ്ടുപോയി. മര്യാദപോലും കാണിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് […]
പ്രഖ്യാപനം ഇന്ന്,പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും,
പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും.മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ […]
ജനിക്കാനും ജീവിക്കാനും മാത്രമല്ല, അഭിമാനത്തോടെ മരിക്കാനും മനുഷ്യന് അവകാശമുണ്ട്മന്ത്രി പി.രാജീവ്
കോതമംഗലം നഗരസഭയിൽ ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജനിക്കുന്നതിനും ജീവിക്കുന്നതിനും സമാനമായി അഭിമാനത്തോടെ മരിക്കാനും മരണാനന്തര ചടങ്ങുകൾ നിറവേറ്റാനും മനുഷ്യന് അവകാശമുണ്ട് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോതമംഗലം നഗരസഭയിൽ ഒരുക്കുന്ന ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഓരോന്നിലും ഇടപെട്ടുകൊണ്ടാണ് കോതമംഗലം നഗരസഭയുടെ പ്രവർത്തനം. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ കോതമംഗലം എം.എൽ.എയുടെയും നഗരസഭ ഭരണസമിതിയുടെയും വലിയ പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കോതമംഗലത്തിന്റെ […]
പാലക്കാട്ട്ആഘോഷംതുടങ്ങി.
മലയാള സിനിമയിൽഎന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഘോഷം എന്ന കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ആരംഭിച്ചു.ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബി യാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ ക്ലാപ്പും നൽകി.നേരത്തേ ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്)വൈസ് പ്രിൻസിപ്പൽ […]
എം സ്വരാജിന് നിലമ്പൂര്‍ റെയിൽവേ സ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് നിലമ്പൂര്‍ റെയിൽവേ സ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയ സ്വരാജിനെ ജനങ്ങളും പാർടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്വരാജിനെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് സ്വരാജ് സിപിഐ എം നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് തിരിക്കും. പകൽ 12 മണിയോടെ […]
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകും: ഡി രാജ
രാജ്യത്ത് ഏകകക്ഷി കുത്തക ഭരണം അവസാനിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ വീണ്ടും അധികാരത്തിലെത്തി രാജ്യത്തിന് മാതൃകയാകുമെന്ന് സി പിഐ ജനറൽ സെക്രട്ടറി ഡി രാജ. തൃശൂർ ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സിപിഐ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിലുണ്ടായിരുന്ന ഭരണസംവിധാനത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് 1957ൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞെഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നത്. തുടർന്നിങ്ങോട്ട് രാജ്യം കണ്ടിട്ടുള്ളത് കൂട്ടുകക്ഷി ഭരണങ്ങളാണ്. ഇപ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ആർഎസ്എസ് ഉദ്ഘോഷിക്കുമ്പോഴും കേന്ദ്രത്തിൽ നിലനിൽക്കുന്നത് കൂട്ടുകക്ഷി […]
11000 ത്തോളം ജീവനക്കാർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു; ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 6000 കോടി
സംസ്ഥാന സർക്കാർ ജീവനക്കാരായ 11,000ത്തോളം പേർ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങും. സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരും. ഏറ്റവും കൂടുതൽ ജീവനക്കാർ വിരമിക്കുന്നത് കെഎസ്ഇബിയിൽ നിന്നാണ്. 1022 പേർ. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മേയ് 31 ആയിരുന്നു […]
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന കൊളംബിയ പിൻവലിച്ചു
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി നേരത്തെ പുറപ്പെടുവിച്ച പ്രസ്താവന കൊളംബിയ വെള്ളിയാഴ്ച ഔദ്യോഗികമായി പിൻവലിച്ചു. ഇത് ഇന്ത്യയുടെ വൻ നയതന്ത്രനേട്ടമായി വിലയിരുത്തപ്പെടുന്നു. കൊളംബിയയുടെ നിലപാടിൽ ശശി തരൂരിൻ്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധി സംഘം നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രസ്താവന പിൻവലിച്ചതായി ഔദ്യോഗികമായി അവർ പ്രതികരിച്ചത്. “ഇന്ന് ഞങ്ങൾക്ക് ലഭിച്ച വിശദീകരണവും യഥാർത്ഥ സാഹചര്യം, സംഘർഷം, കശ്മീരിൽ എന്താണ് സംഭവിച്ചത് എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങളും ഉള്ളതിനാൽ, തുറന്ന സംഭാഷണം തുടരാൻ കഴിയുമെന്ന് ഞങ്ങൾക്ക് വളരെ […]
മലയോര മേഖലയിൽ ശക്തമായ മഴ
മലയോര മേഖലയായ പൊന്മുടി കല്ലാർ ആനപ്പാറ എന്നീ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ് പൊന്മുടി യാത്ര വിലക്കിയിരിക്കുകയാണ് കല്ലാറ് വട്ടക്കായത്തിന്റെ അടുത്തുള്ള മലമുകളിൽ നിന്നും പാറക്കല്ലുകൾ ഉരുണ്ടുവീഴുന്നതായി ജനങ്ങൾ പറയുന്നുണ്ട് ആ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക അതുപോലെ പുറത്തിറങ്ങുന്നവർ വളരെ ശ്രദ്ധേയോടു കൂടി നടക്കുക പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികൾ കാണാൻ സാധ്യതയുണ്ട് മരങ്ങൾ കടപുഴകി വീണിട്ടുണ്ട് നാടിന്റെ നന്മയ്ക്കായി റിപ്പോർട്ടർ ഷാജഹാൻ തൊളിക്കോട് പാർക്ക് മീഡിയ ന്യൂസ് തിരുവനന്തപുരം
