Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.

ഡൽഹി: ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള തുടർനീക്കങ്ങൾ ചർച്ചയായി. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നും ഇല്ലെങ്കിൽ ഇംപീച്ച് ചെയ്യണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രിക്കുന്ന ഈ ഗവൺമെന്റ് എല്ലാ ജനാധിപത്യ മദ്യാദകളും കാറ്റിൽ പറത്തിയാണ് പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭരണ പാർട്ടിയുടെ കാര്യങ്ങൾ നോക്കി നടത്താനുള്ള കാര്യസ്ഥ പണി […]

പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകൾ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും മരുമകൻ മുഹമ്മദ് റിയാസിനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ യു.ഡി.എഫ് സർക്കാർ തയ്യാറായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എസ്. സുരേഷ് പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായി ജില്ലകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾക്ക് ബിജെപി രൂപം നൽകും. കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി […]

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മലിനീകരണ നിയന്ത്രണ അഭ്യാസം വിഴിഞ്ഞത്ത് സമാപിച്ചു

വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ വിവിധ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ പങ്കാളിത്തത്തോടെ നടത്തിയ രണ്ട് ദിവസത്തെ ഏരിയ ലെവൽ മലിനീകരണ നിയന്ത്രണ അഭ്യാസം ഇന്ന് സമാപിച്ചു. കടൽ മലിനീകരണ സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള തത്സമയ അഭ്യാസമാണ് ഇന്ന് വിഴിഞ്ഞം കടലിൽ സംഘടിപ്പിച്ചത് . ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സുജീത്, അനഘ്, സി-427, സി-441, അദാനി വിഴിഞ്ഞം പോർട്ട് ടഗ്ഗുകൾ എന്നിവ ഉൾപ്പെട്ട അഭ്യാസം, എണ്ണ മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ വിന്യാസം പ്രവർത്തനം, വീണ്ടെടുക്കൽ സംവിധാനങ്ങൾ എന്നിവ […]

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവരെ അഭിനന്ദിച്ചു

പ്രധാനമന്ത്രിഏഷ്യൻ ഗെയിംസിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. കൃത്യതയാർന്ന മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.താരങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച പ്രധാനമന്ത്രി, വരുംനാളുകളിലും അവർ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിച്ചു.പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച കുറിപ്പിങ്ങനെ:“തിലോത്തമ സെൻ, വിദർശ വിനോദ് കൊച്ചാലുങ്കൽ, ആഷി ചൗക്സി എന്നിവർ കൃത്യതയാർന്ന […]

ഗ്യാനേഷ്കു മാർ ബിജെപിയുടെ കൊട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ.സി.വേണുഗോപാൽ

കേരള കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് മോദിയെയും അമിത്ഷായേയും സർക്കാർ തലപ്പത്ത്കുടിയിരുത്താൻ ബിജെപിയുടെ കൊട്ടേഷൻ പണി ഏറ്റെടുത്ത ആളാണ് ഗ്യാനേഷ് കുമാർ എന്നത് ഈ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞു.സര്‍വീസില്‍ ഇരിക്കുമ്പോള്‍ തന്നെ ഗ്യാനേഷ് കുമാര്‍ ബിജെപിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്തിരുന്നു. ഇതിനൊക്കെ ലഭിച്ച […]

ലോക ഹൃദയദിനം – ഹൃദ്രോഗ പരിശോധനാ ക്യാമ്പ്

ലോക ഹൃദയദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗവും, , കേരള ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയപരിശോധനാ ക്യാമ്പിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു . വിശദാംശങ്ങൾ താഴെ ചേർക്കുന്നു.ലോക ഹൃദയദിനം – ഹൃദ്രോഗ പരിശോധനാ ക്യാമ്പ്തിയതി – 27/09/2026 ഞായറാഴ്ചപരിശോധന സമയം : രാവിലെ 07:30 മുതൽ 09 മണി വരെ.8 മണി മുതൽ 10:30 വരെ വിദഗ്ദരായ ഡോക്ടർമാർ ഹൃദയാരോഗ്യ സംബന്ധമായ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുന്നു. CPR നൽകുന്നതിനുള്ള പരിശീലവും നൽകുന്നതായിരിക്കും. […]

ഡോ. എം. അബ്ദുൽ റഹ്മാൻ അക്ഷയ ഡയറക്ടർ

തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. എം. അബ്ദുൽ റഹ്മാന് അക്ഷയ ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി.സംസ്ഥാനത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി, പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിലെത്തിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഏകോപനത്തിൽ പുതിയ ചുമതല നിർണായകമാണ്.സംസ്ഥാന സർക്കാരിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൊതുസേവനങ്ങളുടെ രൂപകൽപ്പനയിലും വിതരണ സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനും സാമൂഹിക ഉൾച്ചേരൽ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവന […]

ലോക ഫാർമസിസ്റ്റ് ദിനം: ഫാർമസി ശൃംഖല വിപുലീകരിക്കാൻ എച്ച്.എൽ.എൽ ലൈഫ്‌കെയർ; 4,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare Limited), റീട്ടെയിൽ പൊതുജനാരോഗ്യ സേവനങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള തങ്ങളുടെ ഫാർമസി ശൃംഖല വിപുലീകരിക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ എച്ച്.എൽ.എൽ-ന് കീഴിലുള്ള ഫാർമസി ഔട്ട്‌ലെറ്റുകളുടെ എണ്ണം 600 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തിലൂടെ രാജ്യത്തുടനീളം ഏകദേശം 4,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 2011 സെപ്റ്റംബർ 26-ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒരു ഔട്ട്‌ലെറ്റിലൂടെ തങ്ങളുടെ പൊതുജനാരോഗ്യ റീട്ടെയിൽ സേവനത്തിന് […]

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം

മുംബൈ പ്രസ് ഇൻഫർമേഷൻ ബ്യൂറോ കേരളത്തിലേക്ക് സംഘടിപ്പിച്ച മാധ്യമപര്യ‌ടനം തിരുവനന്തപുരത്ത് പുരോ​ഗമിക്കുന്നു. മഹാരാഷ്ട്ര, ​ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സംഘം സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച ന‌ടത്തുകയും, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയും ചെയ്തു. കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീ കെ. ബിജു ഐഎഎസുമായി മാധ്യമ സംഘം ചർച്ച ചെയ്തു. 2015 മുതൽ 2025 വരെയുള്ള പത്തുവർഷക്കാലത്തിനിടെ കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ […]

കെഎസ്ആർടിസി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കും : മന്ത്രി സി പി ജോൺ*കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജിന് തുടക്കം :

തിരുവനന്തപുരം : കെഎസ്ആർടിസി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ജല​ഗതാ​ഗത വകുപ്പിനെയും കെഎസ്ആർടിസിയെയും സംയോജിപ്പിച്ച് വിവിധ ടൂറിസം പാക്കേജുകൾക്ക് രൂപം നൽകും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും […]

Back To Top
onwin