വട്ടിയൂർക്കാവ് ജംഗ്ഷന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ). റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഒരു വ്യാപാര സമുച്ചയം നിർമ്മിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘അർബൻ റെജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനം. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല സ്മാർട്ട് സിറ്റിക്കാണ്. ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സമുച്ചയത്തിന് മൂന്ന് നിലകളിലായി (എ ബ്ലോക്ക് ഉൾപ്പെടെ) ആകെ […]
അനീഷ്.എ.ആർ ഇനി 8 പേരിലൂടെ ജീവിക്കും
ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയിൽ വകുപ്പിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യുട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആർ ഇന്നേ ദിവസം മരണപ്പെട്ടിരുന്നു. മസ്തിഷ്‌ക മരണത്തെ തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെ അവയവ ദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകിയാണ് അനീഷ് യാത്രയായത്.
ഇന്ത്യൻ വ്യോമസേനയ് ക്കായി ഡ്രോൺ പ്രദർശനവും വ്യാവസായിക സമ്പർക്ക പരിപാടിയും സംഘടിപ്പിക്കുന്നു
ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വായുസേനാ ആസ്ഥാനം, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച് “ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ എയർ ഫോഴ്സ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് ഫോർ ലോജിസ്റ്റിക്സ് & മൊബിലിറ്റി സൊല്യൂഷൻസ് ഫോർ ഐലൻഡ്സ്” എന്ന വിഷയത്തിൽ ഒരു വ്യാവസായിക സമ്പർക്ക പരിപാടിയും പ്രദർശനവും 2025 ഒക്ടോബർ 31, ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയം (MOD), ഇന്ത്യൻ സായുധ സേനയുടെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനം […]
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ ഉച്ചയ്ക്ക് 11.45 ന് ശബരിമലയിൽ എത്തിയ രാഷ്ട്രപതി പതിനെട്ട്പടി കയറി സന്നിധാനത്തെത്തി. രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാം പടി ചവിട്ടി.സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു. റവന്യു ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം […]
കഴക്കൂട്ടം സൈനിക് സ്കൂളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിഅവസാന തീയതി 2025 ഒക്ടോബർ 30
കഴക്കൂട്ടം, സൈനിക സ്കൂൾ 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽ ആറാം ക്ലാസിൽ 70 ആൺകുട്ടികളുടെയും 10 പെൺകുട്ടികളുടെയും, ഒമ്പതാം ക്ലാസിൽ 20 ആൺകുട്ടികളുടെയും 02 പെൺകുട്ടികളുടെയും ഒഴിവുകളാണ് ഉള്ളത്. ലഭ്യമായ ഒഴിവുകളിൽ 67% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 33% സീറ്റുകൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർക്കും സംവരണം ചെയ്തിരിക്കുന്നു. ആകെ സീറ്റുകളിൽ 15% പട്ടികജാതി വിഭാഗത്തിനും 7½% പട്ടികവർഗ്ഗത്തിനും 27% […]
ജീവിതോത്സവ ചലഞ്ചിലൂടെ കേരളം മാതൃകയായി : മന്ത്രി വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി നടപ്പാക്കിയ ജീവിതോത്സവം ചലഞ്ച് പദ്ധതിയിലൂടെ കേരളം വീണ്ടും ലോകത്തിനും രാജ്യത്തിനും മാതൃകയായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജീവിതോത്സവം ചലഞ്ചിന്റെ വിജയാഘോഷമായ ആകാശ മിഠായി’ കാർണിവൽ കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.21 ദിവസങ്ങളായി കേരളത്തിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾ ഏറ്റെടുത്തതാണ് ജീവിതോത്സവം ചലഞ്ച്. നമ്മുടെ വിദ്യാർത്ഥികൾ ശാസ്ത്രീയമായ ജീവിത ചലഞ്ചിലൂടെ നല്ല ശീലങ്ങൾ ഉറപ്പിച്ചു ലോകത്തിനാകെ മാതൃകയാവുകയാണ്. ജീവിതോത്സവത്തിലെ ഓരോ ചെറിയ കാര്യങ്ങളും ഏറ്റെടുത്ത് […]
ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ്ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ 2025 നവംബർ 20 മുതൽ 23 വരെ കോട്ടയത്ത് സംഘടിപ്പിക്കുന്ന ദിശ – ഹയർ സ്റ്റഡീസ് എക്സ്പോ പോസ്റ്റർ പ്രകാശനം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ. ഉമേഷ് ഐ.എ.എസ്. ഹയർ സെക്കണ്ടറി അക്കാദമിക വിഭാഗം ജോ ഡയറക്ടർ ഡോ എസ്. ഷാജിതയ്ക്ക് നൽകി പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. പ്രകാശന ചടങ്ങിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് […]
വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണു രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തെ സ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോട്ടയത്ത് തെള്ളകത്തു ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ആക്രമണത്തിനിരയായി മരണപ്പെട്ട […]
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും
67-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് കൊടിയേറും. ഒളിമ്പിക് മാതൃകയിൽ സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. നാളെ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 22 മുതൽ 28 വരെ നടക്കുന്ന കായിക മേളയിൽ 12 വേദികളിലായി 2,000 കുട്ടികൾ പങ്കെടുക്കും. ഇത്തവണ 742 ഫൈനൽ മത്സരങ്ങളാണ് നടക്കുക. ഇൻക്ലൂസിവ് സ്പോർട്സിൽ 1944 കായികതാരങ്ങൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ, ഗൾഫ് മേഖലയിൽ […]
ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത,
ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി ; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത, സംസ്ഥാനത്ത് മഴ കനക്കുംഅറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ, കേരള തീരത്തിന് സമീപം ഉയർന്ന […]
