Flash Story
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം. 412 എന്ന ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ആറാം ലോക കിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ഒറ്റയാൾ പോരാട്ടം നടത്തിയ കാലെബിന്റെ പ്രകടനം വിഫലമായി. 115 റൺസെടുത്ത് അവസാന വിക്കറ്റായാണ് കാലെബ് പുറത്തായത്. 69 പന്തിൽ നിന്ന് 9 ഫോറും 7 സിക്‌സും അടങ്ങുന്നതായിരുന്നു […]

പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ.

പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ. യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയെന്നും ട്വന്റിഫോറിനോട് പറഞ്ഞു. പാലായിൽ കഴിഞ്ഞതവത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ. താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്ത് ഇരുന്നപ്പോൾ 80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒന്നരവർഷം കൊണ്ട് കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഇനിയും ഭരണപക്ഷത്തെത്തുമ്പോൾ പാലായുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയും പൂർത്തീകരിക്കാൻ സാധിക്കാത്ത പല വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കുമെന്നും ജോസ് […]

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് (07) മുഖ്യമന്ത്രി തറക്കല്ലിടും

ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് (ഫെബ്രുവരി 7) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എംപി, മേയര്‍ ഒ സദാശിവന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, സച്ചിന്‍ ദേവ്, […]

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തിരുവനന്തപുരം: കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിഷ ജാസ്മിൻ അധ്യക്ഷയായി. സെക്രട്ടറി നാഞ്ചലൂർ ശശികുമാർ, ദയ കൺവീനർ കെ എസ് പ്രശാന്ത്, വി ഐ പ്രദീപ്കുമാർ, മനുമുരളി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറോളം ജീവനക്കാർ […]

ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി: അന്താരാഷ്ട്ര സമ്മേളനം നാളെ മുതൽ

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും ബേപ്പൂരിനെ അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. ഏഴിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. സുസ്ഥിര വിനോദസഞ്ചാരം, ഉത്തരവാദിത്ത ടൂറിസത്തിലൂടെയുള്ള സംരംഭങ്ങള്‍, പൈതൃക സംരക്ഷണം, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം, ഭിന്നശേഷി സൗഹൃദ ടൂറിസം, കാലാവസ്ഥ വ്യതിയാനവുമായി […]

കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവലിന് തലസ്ഥാനത്ത് വർണ്ണാഭമായ തുടക്കം

തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് മൈതാനത്ത് തുടക്കമായി. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന മേളയിൽ 6 വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാടോടി നൃത്തങ്ങൾ, 5 അന്തർദേശീയ […]

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറിയായി തിരുവനന്തപുരം റൂറൽ ജില്ല സ്പെഷ്യൽ ബ്രാഞ്ചിലെ വിജു റ്റിയേയും ട്രഷററായി മാരായമുട്ടം പോലീസ് സ്റ്റേഷനിലെ ഷിമി ജിയെയും തെരഞ്ഞെടുത്തു.

‘ദി ലേറ്റ് കുഞ്ഞപ്പ’ മനോരമ മാക്‌സില്‍ റിലീസായി

‘കണ്ണൂര്‍ കഫേ’യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രം മനോരമ മാക്‌സില്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം, കളറിസ്റ്റ്- തരുണ്‍ സുധാകരന്‍, ഗാനരചന- കാവേരി കല്‍ഹാര്‍, സംഗീതം- വിനയ് ദിവാകരന്‍, […]

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്‌.

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎൻഎ ഫലം പുറത്ത്കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരണം. ഡിഎൻഎ ഫലത്തിലാണ് മൃതദേഹം ലാമയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. നവംബർ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ ഫലം ലഭിച്ചത്. മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി, പോലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, അച്ഛന്റെ ജീവൻ […]

അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

അതിവേ​ഗ റെയിൽ പദ്ധതിയാണ് നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പദ്ധതിയായാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. ഇ ശ്രീധരന്റെ നിർദേശം ആയാലും ഞങ്ങൾക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിവേഗ റെയിലിന്റെ കാര്യത്തിൽ വിചിത്രമായ കാര്യമാണ് കേരളത്തെ കേന്ദ്രം അറിയിച്ചത്. കെ റെയിലിന് അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമ്പോൾ എന്തെങ്കിലും തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിലിനായി പകുതി ചിലവ് ഏറ്റെടുക്കാമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ ചിലവിൽ ആദ്യം മുഴുവൻ സ്ഥലവും […]

Back To Top
onwin