Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

മഹാരാഷ്ട്രയിലെ നാന്ദേഡിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഈ ദുഃഖവേളയിൽ പ്രധാനമന്ത്രി തൻ്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്ന് അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും. ‘X’-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു; “മഹാരാഷ്ട്രയിലെ നാന്ദേഡിലെ […]

ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്

തിരു. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ചാരിറ്റി മ്യൂസിക് സംഘടനയായ പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സുമായി ചേർന്നു സെപ്റ്റംബർ 12ന് ഒന്നിച്ചോണം മാവേലിക്കൊപ്പം സംഘടിപ്പിക്കുന്നു. പ്രമുഖ സിനിമ നാടക സംവിധായകനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ഫിലിം അക്കാദമി ഡയറക്ടറുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് പ്രമുഖ സിനിമ താരം സിനി കോലത്തുകര വലിയ അത്തപ്പൂക്കളത്തിൽ തിരി തെളിച്ച് കലാ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ […]

നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു

‘ തിരുവനന്തപുരം, സെപ്റ്റംബർ 9, 2026:ബയോമെഡിക്കൽ സാങ്കേതികവിദ്യയിലെ ഗവേഷണങ്ങളുടെ ഗുണനിലവാരം, വിശ്വാസ്യത, അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം എന്നിവ ഉറപ്പുവരുത്തുന്നതിനായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) 2026 സെപ്റ്റംബർ 7, 8 തീയതികളിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി രണ്ട് ദിവസത്തെ ഗുഡ് ലാബറട്ടറി പ്രാക്ടീസ് (GLP) ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. ന്യൂഡൽഹിയിലെ നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസ് കംപ്ലയൻസ് മോണിറ്ററിംഗ് അതോറിറ്റിയും (NGCMA) ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് പരിപാടി […]

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങൾ ഇഡി ഉൾപ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.അതേസമയം ഇ ഡി അന്വേഷണത്തിലെ മാധ്യമവാർത്ത തള്ളി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. സിഎംആർഎൽ-എക്സാലോജിക് […]

കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രഷ് നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏകദിന ശില്പശാല തിരുവനന്തപുരം KTDC ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ചു. വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ പങ്കെടുത്ത ശില്പശാലയുടെ സമാപനം വനിതാ ശിശു വികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണ നിർവഹിച്ചു. സംഘടിത അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആറ് മാസം മുതൽ ആറ് വയസുവരെ പ്രായമുള്ള കുട്ടികളുടെ സുരക്ഷിതമായ പരിചരണവും സംരക്ഷണവും ആണ് ക്രഷ് നയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി […]

അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:

തിരു : അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്.കുറവൻകോണത്ത് അനധികൃതമായി നടത്തി വന്നിരുന്ന നാലു നില കെട്ടിട നിർമ്മാണമാണ് ഇന്നലെ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. ഒരാഴ്ച മുമ്പ് നഗരസഭ ടൗൺ പ്ലാനിംഗ് സ്‌ക്വാഡ് മ്യൂസിയം പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ സ്റ്റോപ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണ് ഇന്നലെ രഹസ്യമായി പണി പുനരാരംഭിച്ചത്. നിർമ്മാണ ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെയാണ് പണിതത്.അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ […]

കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ

പോഷൻ മാ 2026ന്റെ സംസ്ഥാനതല ഉദ്ഘാടനവും, ബാല്യസ്പന്ദനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു കൊല്ലം: അങ്കണവാടികളുടെ ഭൗതിക വികസനത്തോടൊപ്പം കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയും ആരോഗ്യവും ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ പോഷകാഹാര മാസാചരണമായ ‘പോഷൺ മാ’ യുടെ സംസ്ഥാനതല ഉദ്ഘാടനവും കൊല്ലത്ത് ജയൻ മെമ്മോറിയൽ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ. […]

ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം

തിരുവനന്തപുരം 47 മത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസിന്റെ രണ്ടാം ദിനത്തിൽ, ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ച് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രാവിലെ ഏഴരയ്ക്ക് നടന്ന പുരുഷ വിഭാഗം ഡിസ്കസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയാണ് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ കായികമേളയുടെ രണ്ടാം ദിനത്തെ സ്വീകരിച്ചത്. എട്ട് തവണ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണം കരസ്ഥമാക്കിയിട്ടുള്ള ഫൈസൽ കെ, തുടക്കം മുതൽ കാഴ്ചവച്ച മികച്ച പ്രകടനം കാണികൾക്കിടയിൽ വലിയ […]

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ

തിരുവനന്തപുരം, 08 സെപ്റ്റംബർ 2026: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പ്’ സംഘടിപ്പിക്കാൻ അലയൻസ് സർവീസസ് ഇന്ത്യ. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ അലയൻസ് നടത്തുന്ന സിഎസ്ആർ സംരംഭമായ വേണ്ട കപ്പ്, കായിക മേഖലയുടെ പ്രാതിനിധ്യത്തോടെ കുട്ടികളെയും ചെറുപ്പക്കാരെയും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സംസ്ഥാനതല സ്കൂൾ ഫുട്ബോൾ ടൂർണമെന്റാണ്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ്ബിൽ വെച്ചാണ് ‘വേണ്ട കപ്പ് 2026 – ഗെയിം ഫോർ സേഫ് […]

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;

യുവജനങ്ങൾക്ക് അവസരംരാജ്യത്തെ യുവജനങ്ങളുടെ സർഗ്ഗാത്മകതയും ആശയങ്ങളും ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027’-ലേക്കുളള രജിസ്ട്രേഷൻ ആരംഭിച്ചതായി മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ ശ്രീ അഭയ് ശങ്കർ എസ് ആർ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അ​ദ്ദേഹം. 2026 ഓഗസ്റ്റ് 17 അടിസ്ഥാനമാക്കി 15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ ക്വിസിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.കഴിഞ്ഞ വർഷം ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവും […]

Back To Top
onwin