കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 4 ചൊവ്വാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട്പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് , മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് മഞ്ഞ അലർട്ട്തിരുവനന്തപുരം , കൊല്ലം കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. 03/08/206 – 7PM
പ്രളയ മേഖലകളിൽ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം: രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരമാണെന്നും ദുരന്തനിവാരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. […]
ഇനി അംഗീകൃത നഴ്സുമാർ മാത്രം: 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ
തിരുവനന്തപുരം : 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി അംഗീകൃത നഴ്സുമാരെ മാത്രമേ നിയമിക്കൂവെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള കരാർ കമ്പനിയായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് അധികൃതരുമായി മന്ത്രി കെ.മുരളീധരൻ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മാസങ്ങളായി ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാർ പ്രകാരം നഴ്സിംഗ് പാസാകാത്തവർക്കും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി നിയമിക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. കമ്പനി ഇതനുസരിച്ച് നിയമനം നടത്താൻ നടപടികൾ […]
മഴക്കെടുതിയുടെ സ്ഥിതികൾ വിലയിരുത്താൻ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് യോഗം ജില്ലാ കളക്ടര്‍മാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, മുന്‍കരുതല്‍ നടപടികള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാന്‍ ആവശ്യമായ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കും.
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു. കൊൽക്കത്തയിൽ കളിയ്ക്കുമെന്ന പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിൽ കളിയ്ക്കാൻ എത്തുന്നത്. ഒക്ടോബർ 3ന് കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിക്കും. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക.സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, […]
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ മദ്യവിൽപ്പനശാലകളുടേയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവ് പുറപ്പെടുവിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങൾ എത്തിച്ചേരുന്ന […]
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എൻഫോഴ്സ്മെന്റ് സംവിധാനം ആധുനികവത്കരിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ […]
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനായി മാധ്യമപ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിക്കുന്നു. ബുധനാഴ്ച (29, നാളെ) ഉച്ചയ്ക്ക് 2ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന പരിപാടി ആരോഗ്യം- ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പകർച്ചവ്യാധി പ്രതിരോധം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി ജനങ്ങളിലെത്തുന്നതിനും മാധ്യമങ്ങളുടെ പങ്ക് വലുതാണ്.ഈ സാഹചര്യത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.മഴക്കാലത്തും […]
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
നിയമ വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി നവീകരിക്കും- മുഖ്യമന്ത്രി വി.ഡി. സതീശൻ 35 പേർക്ക് ലോ കോളേജ് അസി. പൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലെ 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകന്റെ ഉത്തരവാദിത്തം വളരെ വലുതാണെന്നും ജീവിതകാലം മുഴുവൻ സമൂഹത്തിന്റെ […]
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
ലോണ്‍ ആപ്പുകളുടെ വ്യാജപരസ്യങ്ങള്‍ കണ്ട് സമീപിക്കുന്ന പൊതുജനങ്ങളെ അംഗീകൃത ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ എ.പി.കെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, എസ്.എം.എസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍,ലൊക്കേഷന്‍,സ്റ്റോറേജ്തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു.തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ ആപ്പ് വഴി അപ്ലോഡ് […]
