ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് 2023, നമ്മുടെ പ്രിയപ്പെട്ട നടൻ ശ്രീ. മോഹൻലാലിന് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. നാല്പത്തി അഞ്ച് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിലൂടെ, ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹം. സാധാരണക്കാരനായ ഒരു വ്യക്തിയിൽ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള അദ്ദേഹത്തിൻ്റെ വളർച്ച, കഠിനാധ്വാനത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ഉത്തമ ഉദാഹരണമാണ്. മികച്ച നടൻ, മികച്ച നിർമ്മാതാവ്, ഗായകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ […]
ആഗോള അയ്യപ്പ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി : മന്ത്രി വി എൻ വാസവൻ
ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ആഗോള അയ്യപ്പ സംഗമം സമാപന സമ്മേളനത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 4,126 പേർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. കേരളത്തിൽ നിന്ന് 1,819 പേരും മറ്റ് 13 സംസ്ഥാനങ്ങളിൽ നിന്നായി 2,125 പേരും അന്താരാഷ്ട്ര പ്രതിനിധികളായി 182 പേരും ഉൾപ്പെടെയാണിത്. തമിഴ്‌നാട് 1,545, ആന്ധ്രപ്രദേശ് 90, തെലുങ്കാന 182, കർണാടക 184, മഹാരാഷ്ട്ര […]
കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങൾക്ക് പലിശ തുകയുടെ 5% ഇൻസെന്റീവ്:
കേരള ബാങ്കിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് കൃത്യമായി വായ്പ തിരിച്ചടക്കുന്ന സംഘങ്ങൾക്ക് പലിശ തുകയുടെ 5% തിരികെ നൽകുന്ന വിവരം കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിയ്ക്കൽ അറിയിച്ചു. തിരുവനന്തപുരം അൽസാജ് കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 19-ാം തീയതിയാണ് പൊതുയോഗം ചേർന്നത്. സംഘങ്ങൾക്ക് അനുവദിച്ച് നൽകുന്ന ജനറൽ ബാങ്കിംഗ് ക്യാഷ് ക്രെഡിറ്റ് (GBCC) വായ്പകളുടെ പലിശ 10.25 ശതമാനത്തിൽ നിന്ന് 9.75 ശതമാനമായും സംഘങ്ങൾക്ക് നൽകുന്ന ഗോൾഡ് ലോൺ ക്യാഷ് ക്രെഡിറ്റ് വായ്പ പലിശ […]
മാധ്യമ പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം: പ്രസ് ക്ലബ് പ്രതിഷേധിച്ചു
തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിൻ്റെ മരണവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച ബിജെപി ഗുണ്ടകളെ നിലയ്ക്കു നിറുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു.മര്യാദയുടെ എല്ലാ അതിർവരമ്പും ലംഘിച്ചുകൊണ്ടുള്ള കൈയേറ്റമാണ് ബി ജെ പി പ്രവർത്തകർ നടത്തിയത്. ക്യാമറകൾക്ക് കേട് വരുത്തുകയും ചെയ്തിട്ടുണ്ട്.കാടത്തമാണിത്.മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കർശന നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും ആവശ്യപ്പെട്ടു.
ലോട്ടറിക്ക് 40% GST: ഭാഗ്യശാലികളുടെ എണ്ണം കുറയ്ക്കും; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം ചുരുക്കും
ലോട്ടറിക്ക് നാല്‍പത് ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനായി സാധാരണ ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും, എജന്റ് കമ്മീഷനുകളും കുറച്ചു. ആകെ സമ്മാനങ്ങളില്‍ 6500-ത്തോളമാണ് കുറച്ചത്. ആകെ ഒരുകോടി രൂപയിലധികം തുക സമ്മാനത്തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും. തിങ്കളാഴ്ച മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരും. 28 ശതമാനമായിരുന്ന ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായാണ് ഉയരുക. ടിക്കറ്റ് വില ഉയര്‍ത്താതെ ജിഎസ്ടി നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും, കമ്മീഷനും സര്‍ക്കാര്‍ കുറച്ചത്.. ഉദാഹരണത്തിന് […]
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി പേര്‍ ഇപ്പോൾ തന്നെ അയ്യപ്പ സംഗമത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെക്ഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്. മൂവായിരത്തിലധികം ആളുകൾ ഇന്ന് ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് സെക്ഷനുകളായി നടക്കുന്ന […]
ആൻഡമാനിൽ നിന്നും മഞ്ചേരിയിലേക്ക്മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതികൾക്ക് പതിനഞ്ചു വർഷം കഠിന തടവ്
–കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ അരക്കിലോയോളം മഞ്ചേരിയിൽ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവ്. കേസിലെ ഒന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ നിഷാന്ത് ( 25), രണ്ടാം പ്രതി ഏറനാട് താലുക്കിൽ മലപ്പുറം അംശം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ റിയാസ് (33), മൂന്നാം പ്രതി ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പട്ടർക്കടവ് ദേശം […]
കരമന പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുമേഷിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു.
തിരുവനന്തപുരം: അയൽ വാസിയായ യുവാവിനെ മാരക ആയുധം ഉപയോഗിച്ച് വെട്ടിയും ചുറ്റിക കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കരമന പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുമേഷിന് എതിരെ വധശ്രമത്തിന് നേമം പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയത് കേസ് എടുത്തു. കഴിഞ്ഞ ദിവസം പള്ളിച്ചൽ പെരിങ്ങമ്മല എസ് എൻ ജംഗ്ഷന് സമീപം അയൽവാസിയായ ബിനോഷിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. കൈമുട്ടിനും മുഖത്തും പരിക്കേറ്റ ബിനോഷിനെ അടിയന്തിരമായി നേമം താലൂക്ക് ആശുപത്രിയിലും തുടർന്ന് […]
തൃശൂരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ
തൃശൂർ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞിരക്കോട് സ്വദേശി മിഥുനാ( 30)ണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മരണം. മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം […]
തുറിച്ചുനോക്കിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ സംഘംചേർന്ന് മർദിച്ചു; കടയ്ക്കാവൂരിൽ 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്ലസ് ടു വിദ്യാർത്ഥികളാണ് മർദിച്ചത്. കടയ്ക്കാവൂർ SNV HSS ലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിലത്തിട്ട് ഇടിയ്ക്കുകയും […]
