കനത്ത മഴ കാരണം ഇന്നലെ ടിക്കറ്റ് വിൽപ്പന കാര്യമായി നടക്കാത്തത് ഏജൻസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.Web DeskWeb DeskSep 27, 2025 – 07:400 തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല,ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചുതിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം. തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ ഇത് ഒക്ടോബർ 4 ലേക്ക് മാറ്റുകയായിരുന്നു. ചരക്കു സേവന നികുതി […]
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജം
തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. വൃത്തിയുള്ള, മനോഹരമായ […]
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ
ഭൂട്ടാനിൽ നിന്നുള്ള കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു.തന്റെ വാഹനമായ ഡിഫൻഡർ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെയാണ് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ […]
വിഴിഞ്ഞത്ത് നിന്ന് കാണാതായ 13കാരി വിമാനം കയറി ഡല്‍ഹിയിലെത്തി; കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. ഡല്‍ഹിയില്‍ തടഞ്ഞുവച്ച പെണ്‍കുട്ടിയെ തിരികെ എത്തിക്കാന്‍ വിഴിഞ്ഞം പൊലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. വിഴിഞ്ഞം മുക്കോല താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്. രാവിലെ 7 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ കുട്ടി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയതാണ് നിര്‍ണായകമായത്.
പത്തനാപുരം-തിരുവനന്തപുരം റൂട്ടില്‍ പുതിയ ബസ്; വണ്ടി ഓടിച്ച് നോക്കി സ്വന്തം നാടിന് സമര്‍പ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍
പത്തനാപുരം-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേലില ജംങ്ഷനില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് മേലില അറയ്ക്കല്‍ ക്ഷേത്രം വഴി തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയത്. പുതിയതായി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ബസുകള്‍ക്കും പുതിയ സര്‍വീസുകള്‍ക്കും നല്ല ഫീഡ് ബാക്ക് ലഭിക്കുന്നതിനാല്‍ ഈ സര്‍വീസിനെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് നാഷണല്‍ […]
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത:
തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന […]
ഇസ്രയേലിൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരുക്ക്
തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി. യമനിലെ ഹൂത്തികൾ എയ്‌ലാറ്റിലെ ഹോട്ടൽ മേഖലയിൽ ഒരു ഡ്രോൺവെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. എന്നാൽ […]
കേരള ടൂറിസത്തിന്റെ ‘യാനം’ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആദ്യ പതിപ്പ് ഒക്ടോബറിൽ വർക്കലയിൽ സംഘടിപ്പിക്കും
ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ ഫെസ്റ്റിവൽ നടക്കും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് ‘യാനം’ എന്ന പേരിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല രംഗകലാകേന്ദ്രത്തിൽ നടക്കും. സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി […]
പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.
പൈപ്പ്‌ലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് ഇന്ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ ഒരു യൂട്ടിലിറ്റി കോർഡിനേഷൻ മീറ്റിംഗ് നടത്തി. യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത് ഖനന പ്രവർത്തനങ്ങൾക്കിടയിൽ പലപ്പോഴും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനുകൾക്കുള്ള സാധ്യതയുള്ള ഭീഷണികളെ ഉയർത്തിക്കാട്ടുന്നതിലും അവബോധം വളർത്തുന്നതിലുമാണ്. ടുത്തുന്നതിനായി തിങ്ക് ഗ്യാസ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുമായി ബോധവൽക്കരണ യോഗം നടത്തി.തിരുവനന്തപുരം, 2025 സെപ്റ്റംബർ 23: തിങ്ക് ഗ്യാസ് […]
പ്രഥമ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27ന്
കേരള സർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27 ന് ഗ്രാൻഡ് ഹയാത്തിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സി ഇ ഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ , അക്കാദമിക് വിദഗ്ധർ , വ്യവസായ പ്രമുഖർ എന്നിവരും കേരള സർക്കാരിലെ മുതിർന്ന നയരൂപകരും വ്യവസായ രംഗത്തെ പ്രതിനിധികളും […]
