തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ നടക്കുന്ന ദിവസങ്ങളും സമയക്രമവും ചുവടെ ചേർക്കുന്നു. കാർഡിയോളജി – തിങ്കൾ, വ്യാഴം, വെള്ളി – 8am – 1pm നെഫ്രോളജി – തിങ്കൾ, ബുധൻ – 8am – 1pm ന്യൂറോളജി – ചൊവ്വ, വെള്ളി – 8am – 1pm മെഡിക്കൽ ബോർഡ് – വെള്ളിയാഴ്ചകളിൽ – 8am – 1pm തൈറോയിഡ് ക്ലിനിക് – തിങ്കൾ – 11am – 1pm ബ്രസ്റ്റ് ക്ലിനിക് – ചൊവ്വ – 11am – 1pm ഡയബെറ്റിക് […]
ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ ; 44 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കൽ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ […]
ആയുഷ് രംഗത്ത് ഏറ്റവും അധികം വികസനം നടന്ന കാലഘട്ടം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആയുഷ് രംഗത്ത് ഏറ്റവും അധികം വികസനം നടന്ന കാലഘട്ടമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് രംഗത്തെ വലിയ മാറ്റത്തിനായി കൂട്ടായ പരിശ്രമം നടത്തി. പുതിയ തസ്തികകള്‍, പുതിയ പ്രോജക്ടുകള്‍ അങ്ങനെ വലിയ വികസനം നടത്താനായി. ആയുഷ് മിഷന്‍ വഴി മുമ്പ് 23 കോടിയായിരുന്ന തുക ഇപ്പോളത് 210 കോടിയിലേക്ക് വര്‍ധിപ്പിക്കാനായി. പുതിയ ആശുപത്രികള്‍ സാധ്യമാക്കാനായി. വെല്‍നസിനും ചികിത്സയ്ക്കും പ്രാധാന്യം നല്‍കി. 14 ജില്ലകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിയെന്നും മന്ത്രി […]
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ജനറല്‍ ആശുപത്രി 94.27 ശതമാനം, വയനാട് അപ്പാട് ജനകീയ ആരോഗ്യ കേന്ദ്രം 90.24 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. കൂടാതെ കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം 90.80 ശതമാനത്തോടെ എന്‍.ക്യു.എ.എസ്. പുന:അംഗീകാരവും ലഭിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയ്ക്ക് എന്‍.ക്യു.എ.എസ്. (94.27 ശതമാനം), മുസ്‌കാന്‍ (93.23 […]
മെറ്റേണൽ ഫീറ്റൽ മെഡിസിൻ വിദഗ്ദരുടെ അന്താരാഷ്ട്ര സമ്മേളനം ഫീറ്റോമാറ്റ് 2025 ഒക്ടോബർ 11 മുതൽ
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഇരുനൂറ്റിഅൻപതോളം ആരോഗ്യവിദഗ്ദൻ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും തിരുവനന്തപുരം, ഒക്ടോബർ 10. 2023. മെറ്റേണൽ ഫീറ്റൽ മെഡിസിൻ വിദ്യരുടെ അന്താരാഷ്ട്ര സമ്മേളനാമായ ഹീറ്റോമാറ്റ് 2025 ഒക്ടോബർ 11, 12 തീയതികളിൽ തിരുവനന്തപുരം ഓ ബൈ താമരയിൽ നടക്കും ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് രബ്സ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സുമായി സഹകരിച്ച് തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ വിഭാഗവും ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത് മാത്യ […]
ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം :
ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ സുമയ്യയുടെ ശസ്ത്രക്രിയ നീക്കത്തിൽ നിരാശ. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ തത്കാലം ശസ്ത്രക്രിയ ശ്രമം ഉപേക്ഷിച്ചു. ഗൈഡ് വയറിന്റെ ഒരു വശത്തിന് അനക്കമില്ലാത്തത് പ്രതിസന്ധി. കീ ഹോൾ ശസ്ത്രക്രിയ വഴി പുറത്ത് എടുക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഗൈഡ് വയറിന്റെ രണ്ട് അറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ഓപ്പൺ സർജറി വേണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കും. സുമയ്യയേ നാളെ ഡിസ്ചാർജ് ചെയ്യും.മൈനര്‍ സര്‍ജറിയിലൂടെ […]
മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ഡോക്ടറുടെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്നാരോപിച്ചാണ് ആക്രമണം. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് […]
ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവം;
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നൽകിയിരുന്നുവെന്നും ഓർത്തോ ഡോക്ടേഴ്സ് ഡിഎംഒയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. വലതു കൈ മുറിച്ചുമാറ്റിയ പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഡോ.സിജു കെഎം, ഡോ.ജൗഹർ കെടി എന്നിവരാണ് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയത്. സെപ്റ്റംബർ 24ന് കുട്ടി […]
കാസർകോടിൻ്റെ ആരോഗ്യ മേഖലയിൽ ഇത് ചരിത്ര നിമിഷം; മന്ത്രി വീണ ജോർജ്ജ്
ഗവ.മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ, മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങും കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്‌സ് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു കാസർകോടിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളെജിൽപുതിയതായി ആരംഭിച്ച എം.ബി.ബി.എസ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. […]
തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവിന് രോഗമുക്തി
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അമീബയും ഫംഗസും ഒരേസസമയം തലച്ചോറിനെ ബാധിച്ച കേസുകളിൽ മുമ്പ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകത്ത് തന്നെ ആദ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു 17കാരന് ചികിത്സ നൽകിയിരുന്നത്. പിന്നീട് മൂന്നുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലയിലായിരുന്നു. മൂന്നു മാസം നീണ്ട സങ്കീര്‍ണമായ […]

