Flash Story
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി; TMCയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, 3 അക്കൗണ്ടുകളിൽ ഉള്ളത് 440 കോടി രൂപ
ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കണം; പൊലീസിന് ഹൈക്കോടതി നിര്‍ദേശം
വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’; എം ബി രാജേഷ്
ബജറ്റിലും ഓപ്പറേഷൻ തൂഫാൻ; ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ
ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി; ആരംഭ ചെലവുകൾക്ക് 10 കോടി

രമേശ് ചെന്നിത്തല പാലക്കാട്‌ മാധ്യമങ്ങളോട് സംസാരിച്ചത്

കേരളത്തിന്റെ മുഖ്യമന്ത്രി ആരോടും പറയാതെ അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരിക്കുകയാണ്. അദ്ദേഹം നേരത്തെയും അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരുന്നു. അമേരിക്കയിൽ പോയി ചികിത്സിക്കുന്നതിന് ഞങ്ങൾ ആരും എതിരല്ല. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകണമെങ്കിൽ അതിനും ഞങ്ങൾ എതിരല്ല. പക്ഷെ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് യാതൊരു വിധത്തിലും ആരോഗ്യ മേഖലയിൽ നിന്ന് നീതി കിട്ടാത്ത ഒരു കാലത്ത് അദ്ദേഹം ഇങ്ങനെ പോകുമ്പോൾ വിമർശനം സ്വാഭാവികമാണ്. പാവപ്പെട്ട ജനങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കൂടി ഉണ്ടാക്കേണ്ടതായിരുന്നു. ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട്, ആരോഗ്യ വകുപ്പിന്റെ […]

ബിന്ദുവിൻ്റെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി; മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും,മകന് ജോലി നൽകും

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം കൈമാറി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ സ‍ർക്കാർ അം​ഗീകരിച്ചു. അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വിഎൻ വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങൾക്ക് കൈമാറി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മകൻ നവനീതിന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലി നൽകും. പിന്നീട് സ്ഥിരനിയമനം നൽകും. കുടുംബത്തിന് ധനസഹായം നൽകുന്നതിൽ മന്ത്രിസഭായോ​ഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി വിഎൻ […]

ബിന്ദുവിൻ്റെ കുടുംബത്തിന് നാഷണൽ സർവീസ് സ്കീംകൈത്താങ്ങ്; വീട് നവീകരിച്ചുനൽകുമെന്ന് മന്ത്രി ഡോ. ബിന്ദു

കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിച്ചു നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അവരുടെ കുടുംബത്തെ അറിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്. നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. ഒട്ടും കാലതാമസം കൂടാതെ തന്നെ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി […]

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]

ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഇന്നും

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച്. പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേക്കും എം.എല്‍.എ ഓഫീസിലേക്കും പ്രതിഷേധത്തിന് സാധ്യതയുണ്ട്. പ്രതിഷേധം മുന്നില്‍ക്കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്കും കരിങ്കൊടി പ്രതിഷേധത്തിനും സാധ്യതയുണ്ട്. മന്ത്രി രാജി വെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. […]

പിന്റോ ലക്ചറിൽ ഡോ. രാജഗോപാൽ

തിരുവനന്തപുരം: ഇരുപതാമത് പിന്റോ ലക്ചർ ഇന്ന് (ശനി) വൈകിട്ട് 5.30ന് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെ ഒളിംബിയ ഹാളിൽ നടക്കും. ഇന്ത്യയിൽ സാന്ത്വന പരിചരണത്തിന് തുടക്കമിട്ട ഡോ. എം.ആർ. രാജഗോപാൽ ‘ജീവിതാന്ത്യം അന്തസ്സോടെ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ പിന്റോയെ അനുസ്മരിച്ച് സംസാരിക്കും. എം.വിജയകുമാർ അധ്യക്ഷത വഹിക്കും. അന്തസ്സോടെയുള്ള ജീവിതാവസാനവും മരണവും എന്ന പൗരന്റെ അവകാശത്തെ സ്വാധീനിക്കുന്ന ആരോഗ്യ സംവിധാനം, മെഡിക്കൽ രീതികൾ, സാമൂഹിക മനോഭാവങ്ങൾ എന്നിവയിലെ ധാർമ്മികവും നിയമപരവുമായ പരിമിതികളെയും സാധ്യതകളെയും കുറിച്ച് […]

കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഒരു ലക്ഷം രൂപയുടെ ധനസഹായം ആശ പ്രവർത്തകർക്ക് കൈമാറും

സെക്രട്ടറിയേറ്റിന് മുൻപിലെ ആശാപ്രവർത്തകരുടെ സമരപ്പന്തലിലെത്തി ഇന്ന് വൈകുന്നേരം 6.40 ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറും

ബിന്ദുവിൻ്റെ മരണം വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനോടൊപ്പം: മന്ത്രി വീണാ ജോർജ്ജ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിൻ്റെ ദു:ഖം തൻ്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിൻ്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പ്രതികരിച്ചു.

ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ഹൈകോടതി; വിസിക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാമെന്നും കോടതി

കൊച്ചി : വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സർവകലാശാലയിലെ ഭാരതാംബാ വിവാദത്തിൽ സസ്പെൻ്റ് ചെയ്യപ്പെട്ട റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിസി വിശദമായ മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണെന്നും […]

മുഖ്യമന്ത്രി ചികിത്സയ്‌ക്കായി വീണ്ടും അമേരിക്കയിലേക്ക്; മടക്കം ഒരാഴ്‌ചയ്‌ക്ക് ശേഷം

തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോവുക. ഒരാഴ്‌ചയോളം അവിടെ കഴിയുമെന്നാണ് റിപ്പോർട്ട്. നേരത്തേ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകൾക്കും ചികിത്സയ്‌ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി യു.എസിൽ ചികിത്സക്ക് പോയത്. അന്ന് പേഴ്സനൽ സെക്രട്ടറിയും ഭാര്യ കമലയുമാണ് കൂടെയുണ്ടായിരുന്നത്.

Back To Top
onwin