Flash Story
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
നേമം മണ്ഡലത്തിൽ ആവേശമുയർത്തി വി. ശിവൻകുട്ടിയുടെ പര്യടനം;വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം
വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്നുംഇത്തവണയും വോട്ട് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എ യൂസഫലി.
കടലിൽ അപകടത്തിൽപ്പെട്ട 9 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽഡിഎഫ് സ്വതന്ത്രൻ;സിറ്റിംഗ് സീറ്റ് നിലനിർത്തുമെന്ന് സുധീർ
നേമത്തിന്റെ വികസനത്തുടർച്ചയ്ക്കായി വി. ശിവൻകുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു
മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പശ്ചിമേഷ്യൻ സംഘർഷം ;വിവിധ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും സുപ്രധാനം: മന്ത്രി വീണാ ജോര്‍ജ്

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. കോവിഡിന് സ്വയം പ്രതിരോധം […]

വേടനെതിരായ വിദ്വേഷ പരാമർശം; കേസരി പത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തിൽ കേസരി മുഖ്യപത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ എൻആർ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പടുത്തിയ ശേഷം ആൾ ജാമ്യത്തിൽ മധുവിനെ വിട്ടയച്ചു. സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് എൻആർ മധുവിനെതിരെ കേസ് എടുത്തത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും […]

ഞാൻ തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കും. അല്ലെങ്കിൽ, ഞാൻ ചെയ്യില്ല. ഇതാണ് എൻ്റെ ശൈലി”, വിവാദങ്ങൾക്ക് കമലിൻ്റെ മറുപടി

തഗ് ലൈഫ് സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ “തമിഴ് ഭാഷയാണ് കന്നഡ ഭാഷയ്ക്ക് ജന്മം നൽകിയത്” എന്ന് താൻ നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ കമൽഹാസൻ മറുപടി നൽകിയിരിക്കുന്നു.അതേസമയം, തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ താൻ ക്ഷമ ചോദിക്കൂ എന്ന് തെന്നിന്ത്യൻ മെഗാസ്റ്റാർ വ്യക്തമാക്കുകയുണ്ടായി. വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ, തൻ്റെ ജീവിതശൈലിയെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം വിമർശകരോട് അഭ്യർത്ഥിച്ചു. “ഞാൻ തെറ്റാണെങ്കിൽ, ഞാൻ ക്ഷമ ചോദിക്കും. അല്ലെങ്കിൽ, ഞാൻ ചെയ്യില്ല. ഇതാണ് എൻ്റെ ശൈലി, ദയവായി അതിൽ കൈകടത്തരുത്,” […]

നരിവേട്ട എന്ന സിനിമയുടെ വിശേഷങ്ങളുമായി

നരിവേട്ട എന്ന പുതിയ സിനിമ കാണാൻ ശ്രീ സുരാജ് വെഞ്ഞാറമൂട് ഇന്നലെ കൈരളി തിയേറ്ററിൽ നേരിട്ട് എത്തി തന്റെ പ്രേക്ഷകരെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാനും സിനിമയുടെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ മനസ്സിലാക്കാനും അദ്ദേഹം നേരിട്ട് എത്തിയത് അതിൽ അഭിനയിച്ച താരങ്ങളും സംവിധായകനും ഉണ്ടായിരുന്നു തിരുവനന്തപുരം കൈരളി തിയേറ്ററിൽ റിപ്പോർട്ടർ ഷാജഹാൻ തൊളിക്കോട് സ്പാർക്ക് മീഡിയ ന്യൂസിന് വേണ്ടി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു; അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. മരണം വീണ് പത്തു വീടുകൾ കൂടി തകർന്നു. നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്നു. വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ […]

ഇതെല്ലാം കുറച്ച് കാലത്തേക്കെ ഉണ്ടാകൂ, അവര്‍ക്ക് മടുക്കുമ്പോള്‍ അവര് പൊക്കോളും; പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല’: വേടൻ

കൊച്ചി: തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികമാണെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും റാപ്പര്‍ വേടന്‍. സംസാര സ്വാതന്ത്ര്യമുള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് പാടിയതെന്നും വേടന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടന്‍. ‘ഇതെല്ലാം കുറച്ച് കാലത്തേക്കെ ഉണ്ടാകൂ. അവര്‍ക്ക് മടുക്കുമ്പോള്‍ അവര് പൊക്കോളും. നമ്മളെന്തായാലും ജോലി നിര്‍ത്താനൊന്നും പോണില്ല. ഇത് പ്രശ്‌നമായി എടുത്തുകഴിഞ്ഞാല്‍ ജീവിക്കാന്‍ പറ്റണ്ടെ. പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല. അത് ചെയ്തിരിക്കും. നമുക്ക് പ്രശ്‌നമൊന്നുമില്ലെന്നും സൗഹൃദത്തിലാണെന്നും അറിയിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെടുന്നുണ്ട്. എതിര്‍ക്കുന്നവരുമുണ്ട്’, എന്നും വേടന്‍ […]

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം: സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കാലത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധ സമിതി യോഗമാണ് കപ്പൽ ദുരന്തത്തിൻ്റെ ആഘാതം കണക്കിലെടുത്ത് സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ […]

കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നർ തീപ്പിടിച്ചു. ഇപ്പോഴും പുക ഉയർന്നുകൊണ്ടിരിക്കുന്നു

കൊല്ലത്ത് തീരത്തടിഞ്ഞ കെണ്ടയ്‌നർ നീക്കം ചെയ്യുന്നതിനിടയിൽ തീപിടുത്തം. അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നും തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ചു മാറ്റുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. കൊല്ലം ശക്തികുളങ്ങരയിലാണ് തീപിടുത്തമുണ്ടായത്, കണ്ടെയ്‌നറിലെ തെർമോകോൾ കവചത്തിനാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി. ഏകദേശം എട്ട് കണ്ടെയ്‌നറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കാർ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്ന‌ർ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോർട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ […]

ഡോണാൾഡ് ട്രംപിൻ്റെ നയങ്ങളെ വിമർശിച്ച് എലോൺ മസ്ക്; കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി സ്ഥാനം രാജിവെച്ചു

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്‍റെ മേധാവി (DOGE) എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. “ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്‍റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്‍റിന് […]

കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് പുതിയ തകര്‍ച്ചയും. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ തന്നെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. അതേസമയം, കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൂരിയാട് […]

Back To Top