Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിറകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും പ്രതിപക്ഷ നേതാവ്. പാര്‍ടി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നു എന്ന സവിശേഷതയ്ക്കും 16ാം കേരള നിയമസഭ സാക്ഷ്യം വഹിക്കും.ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത്. 35 അംഗങ്ങള്‍ മാത്രമുള്ള പ്രതിപക്ഷ നിരയില്‍ ശക്തമായ നേതൃത്വം ഉണ്ടാകണം എന്ന […]

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ബിജെപി പ്രവർത്തകനും സഹോദരനും അറസ്റ്റിൽ

ഇരുപത്തിരണ്ട് ലക്ഷത്തിലേറെ വിദ്യാർഥികളെ വലച്ച നീറ്റ് – യു ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ദിനേശ് ബിൻവാളും സഹോദരനുമാണ് പിടിയിലായത്. ഇവർ ചോദ്യപേപ്പർ 30 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി സിബിഐ കണ്ടെത്തി. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

അമുൽ പാലിന്റെ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ, ലിറ്ററിന് 2 രൂപ കൂടി

അമുൽ പാലിന്റെ വില കൂട്ടി.ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്.രാജ്യത്തുടനീളം പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അമുൽ ബ്രാൻഡിന് കീഴിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025 മെയ് ഒന്നിനാണ് അവസാന വില വർദ്ധനവ് പ്രാബല്യത്തിൽ വന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നാളെ :

കേരളത്തിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഒരു രാത്രി കൂടി. മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന് ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് എത്തിയത്. അദ്ദേഹം ഖര്‍ഗെയുമായി ചര്‍ച്ച നടത്തിയതിനു ശേഷം മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ

തമിഴ്നാട്ടിലെ വിജയ് സർക്കാരിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഐ രംഗത്തെത്തി. പ്രഥമപരിഗണന തമിഴ് തായ് വാഴ്ത്തിന് നൽകണമെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് സർക്കാർ വിശദീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണം. ചടങ്ങിൽ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. നിയമസഭ ചേരുമ്പോൾ സഭയിൽ ഈ ചോദ്യം ഉന്നയിക്കുമെന്നും ഇതിന് മറുപടി സർക്കാർ നൽകണമെന്നും സിപിഐ വ്യക്തമാക്കി. […]

തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ടിവികെ നേതാക്കളായ ആദവ് അർജുന, എൻ ആനന്ദ്, ശിവകാശിയിൽ നിന്ന് വിജയിച്ച മുപ്പതുകാരി എസ് കീർത്തന എന്നീ ഒമ്പത് പേരും വിജയ്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ, രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും , തൃഷ അടക്കമുള്ള സിനിമാതാരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ ഓരോ വാക്കും സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം നിറയെ […]

ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ചുമതലയേൽക്കും. രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എൻഡിഎ മുഖ്യമന്ത്രിമാരും പങ്കെടുക്കും. നിയമസഭ കക്ഷി യോഗത്തിനെത്തിയ എംഎൽഎമാർ എല്ലാം സുവേന്ദു അധികാരി എന്ന ഒരൊറ്റ പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് മുന്നോട്ടുവച്ചു. ‌ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു ഇത്തവണ മമതയെ തോൽപ്പിച്ച് മുഖ്യമന്ത്രിപദത്തിലേക്ക്. 2020 ലാണ് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം നടന്ന […]

കോൺഗ്രസിൽ പോര് തുടരുന്നു.

. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് സംസ്ഥാനത്ത് തുടരുന്നത്. മുഖ്യമന്ത്രി ആരാകണം എന്നുള്ളതാണ്വെ തർക്കം.വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തി കോൺഗ്രസ് പ്രവർത്തകൻ. ശാസ്തമംഗലം സ്വദേശി റിയാസിന്റെയാണ് പ്രതിഷേധം. കെ സി വേണുഗോപാൽ എആർ ക്യാമ്പിൽ അടി കൊണ്ട് ചോര തുപ്പിയ കാലം മുതൽ അറിയാമെന്നു റിയാസ്. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ വിഡി സതീശനെതിരെ ചോദ്യങ്ങൾ ഉയർത്തി […]

പ്രതിരോധ സഹമന്ത്രി ശ്രീ. സഞ്ജയ് സേത്ത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു

ഓപറേഷൻ സിന്ദൂർ രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തി എന്ന് മന്ത്രി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ. സഞ്ജയ് സേത്ത് ഇന്ന് (മേയ് 08) പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, സ്റ്റേഷൻ കമാൻഡർ, കമാൻഡിംഗ് ഓഫീസർമാർ, മദ്രാസ് റെജിമെന്റിലെയും ഗർവാൾ റെജിമെന്റിലെയും സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് ഉദ്യോഗസ്ഥരെയും സൈനികരെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ സഹമന്ത്രി പറഞ്ഞു. […]

Back To Top
onwin