വന്ദേമാതരം’ വിവാദത്തിൽ വ്യക്തത വരുത്തി ലോക്ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷത്തിൽ പൂർണ്ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി കത്ത് നൽകിയത് ഗവർണറുടെ നിർദേശ പ്രകാരമല്ല. പ്രത്യേകമായി അങ്ങനൊരു കത്ത് നൽകേണ്ട സാഹചര്യമില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കി. ലോക്ഭവൻ നിർദേശ പ്രകാരമാണ് കത്തെന്ന് മന്ത്രി എൻ ഷംസുദ്ദീൻ ഇന്നലെ പറഞ്ഞിരുന്നു. വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോൾ ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. അതേസമയം […]
ലോക തദ്ദേശീയ അന്താരാഷ്ട്ര ദിനം
ഓഗസ്റ്റ് 9 ലോക തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ സംസ്കാരവും സംഭാവനകളും അംഗീകരിക്കാനും ഐക്യരാഷ്ട്രസഭ ഈ ദിനം മാറ്റിവെച്ചിരിക്കുന്നു.
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ് ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്
നീണ്ടകരയില് മത്സ്യത്തൊഴിലാളിയായ ഗൗതംകൃഷ്ണയെ കാണാതായ സംഭവത്തില് തിരച്ചില് പ്രവര്ത്തനങ്ങള് ഊര്ജിതമായി തുടരുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണ്. ഗൗതമിന്റെ അമ്മ രേഷ്മയെ സന്ദര്ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോസ്റ്റ് ഗാര്ഡും കോസ്റ്റല് പൊലീസും ഇതര സര്ക്കാര് സംവിധാനങ്ങളും തിരച്ചിലിനായുണ്ട്. ഡ്രോണ് ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചു. ഹെലികോപ്റ്റർ അടക്കമുള്ള എല്ലാ സംവിധാനങ്ങളും തെരച്ചിലിനായി ഉപയോഗിക്കാൻ നേവിയും തയ്യാറായിട്ടുണ്ട്. കടല് പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ദുരന്തനിവാരണ നടപടിക്രമങ്ങള് പരിഷ്കരിക്കുന്നതിന് തീരുമാനിച്ചു. രക്ഷാപ്രവര്ത്തനങ്ങള്ക്ക് കൂടുതല് മികവുറ്റ സംവിധാനങ്ങളും പരിഗണനയിലാണ്. […]
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന് ‘സ്മാര്ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര (കേരള ക്ലൈമറ്റ് റേസിലിയന്റ് അഗ്രി വാല്യൂ ചെയിന് മോഡേണൈസേഷന്) പ്രൊജക്ടിന്റെ ഭാഗമായി ”സ്മാര്ട്ട്* പദ്ധതിക്ക് തുടക്കമായി. സെക്രട്ടേറിയറ്റില് നടന്ന ചടങ്ങില് കേര സ്മാര്ട്ട് (KERA SMART -Strengthening and Modernising Agro MSMEs for Resilience and Transformation) പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി. ഡി. സതീശന് പ്രകാശനം ചെയ്തു. സംസ്ഥാനത്തെ അഗ്രി-ഫുഡ് രംഗത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം, […]
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
കേരളത്തിൽ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്ന് കാനറാ ബാങ്ക് ജനറൽ മാനേജറും, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനറുമായ ശ്രീ. സന്തോഷ് വി എസ്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കാനറ ബാങ്കിൽ നടന്ന പ്രതിമാസ ഇന്റർ മീഡിയ പബ്ലിസിറ്റി കോർഡിനേഷൻ കമ്മിറ്റി (ഐഎംപിസിസി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കോളേജുകൾ കേന്ദ്രീകരിച്ച് വ്യാപക ബോധവത്കരണ ക്യാമ്പയ്ൻ എസ്എൽബിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് വിവരങ്ങൾ, […]
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ തടവുകാരനുമായ സുഗതന്റെ അയോഗ്യത മറികടക്കാൻ സർക്കാർ തലത്തിൽ വൻ അവിഹിത ഇടപാട് നടന്നിരിക്കുകയാണ്. കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളുടെ സഹായത്തോടെ ബിജെപി കൗൺസിലറെ രക്ഷിക്കാൻ കാണിച്ച ഈ “കരുതൽ” ജനങ്ങൾ തിരിച്ചറിയണം. തെറ്റ് വ്യവസ്ഥാപിതമായി ചെയ്ത് വെച്ച്, ഒടുവിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒരു അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് തടിയൂരാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. വധശ്രമം അടക്കം പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജെപി കൗൺസിലർ […]
CAPTCHA പരിശോധനയുടെ പേരില് വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
വിവിധ വെബ്സൈറ്റുകളില് ‘ ClickFix ’ എന്ന പേരില് പുതിയ സൈബര് കുറ്റകൃത്യങ്ങള് റിപ്പോര്ട്ട് ചെയ്യപ്പെടുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്സൈറ്റ് സന്ദര്ശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് തട്ടിപ്പിനായി സൈബര് കുറ്റവാളികള് ശ്രമിക്കുന്നു. ചില വെബ്സൈറ്റുകള് സന്ദര്ശിക്കുമ്പോള്, അവയില് GENUINE CAPTCHA വെരിഫിക്കേഷന് ഉണ്ടായിരിക്കും. എന്നാല് സൈബര് കുറ്റവാളികള് CAPTCHA പരിശോധന പൂര്ത്തിയാക്കിയതിന് ശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്ശിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഡയലോഗ് ബോക്സില് സൈബര് കുറ്റവാളികള് തട്ടിപ്പിനായി തയ്യാറാക്കിയ […]
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
മലയാളികൾ ദാരിദ്ര്യം അഭിനയിക്കുന്നവരാണെന്ന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.അസത്യപ്രചാരണങ്ങളും കപടവാഗ്ദാനങ്ങളും വാരിവിതറി അധികാരത്തിലെത്തിയ ശേഷം തങ്ങൾക്ക് വോട്ട് ചെയ്ത ജനതയെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി എന്ന പേരിൽ നൽകിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാൻ തയ്യാറാകാതിരുന്ന സർക്കാർ, സമൂഹത്തിൽ നിന്ന് ശക്തമായ സമ്മർദം ഉയർന്നപ്പോഴാണ് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പാക്കാൻ തുടങ്ങിയത്.എല്ലാ ബസുകളിലും എല്ലാ റൂട്ടുകളിലും എല്ലാ […]
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്ളാഗ് ഓഫ് ചെയ്തു
വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ട് പുതിയ പ്രിയദർശിനി ബസ് സർവീസുകൾ കൂടി ആരംഭിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്നും വികാസ് ഭവൻ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന പുതിയ റൂട്ടുകളുടെ ഫ്ളാഗ് ഓഫ് പേരൂർക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന ചടങ്ങിൽആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളിധരൻ നിർവഹിച്ചു. പേരൂർക്കട ഡിപ്പോയിൽ നിന്ന് കിഴക്കേക്കോട്ട -വട്ടിയൂർക്കാവ് -മലമുകൾ റൂട്ടിലും, വികാസ് ഭവൻ ഡിപ്പോയിൽ നിന്ന് പട്ടം-കുന്നുകുഴി വാർഡുകളെ ബന്ധിപ്പിച്ച് കിഴക്കേക്കോട്ട-കണ്ണമ്മൂല-മെഡിക്കൽ കോളേജ്-ചെമ്പഴന്തി-പോത്തൻകോട് റൂട്ടിലുമാണ് പുതിയ സർവീസുകൾ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ യാത്രാ സൗകര്യം […]
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ
LPST അസോസിയേഷൻ നടത്തുന്ന സമരം പിൻവലിക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഒപ്പ് വച്ച ഔദ്യോഗിക കുറിപ്പ് സമരക്കാർക്ക് നൽകി
