Flash Story
സന്നിധാനത്തെ കാർത്തിക ദീപം
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു

സെഖോൺ ഇന്ത്യൻ വ്യോമസേനാ മാരത്തൺ 2025 ന്റെ ആദ്യ പതിപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ചു

സെഖോൺ ഇന്ത്യൻ വ്യോമസേനാ മാരത്തണിന്റെ (സിം-2025) ആദ്യ പതിപ്പ് ഇന്ന് (നവംബർ 02) രാജ്യത്ത് 62 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. 1971 ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരതയ്ക്ക് ഇന്ത്യയുടെ പരമോന്നത യുദ്ധകാല പുരസ്കാരമായ പരംവീര ചക്ര ലഭിച്ച ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിൻ്റെ സ്മരണയ്ക്കായാണ് ഈ മാരത്തൺ(സിം 2025) സംഘടിപ്പി ക്കുന്നത്. രാജ്യത്തുടനീളം കായികക്ഷമതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ വ്യോമസേനയുടെ ചലനാത്മകത, അച്ചടക്കം, ചൈതന്യം എന്നിവയെ പ്രതിനിധീകരിക്കുന്നതുമാണ് ഈ ഓട്ടം. തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേന യുടെ […]

“ദ്വീപ് ഉത്സവ്, രാഷ്ട്രീയ ഗൗരവ്” എന്ന പ്രമേയമുള്ള ലക്ഷദ്വീപ് എൻ‌സി‌സി റാലി- 2025 ന് തുടക്കം കുറിച്ചു

“ദ്വീപ് ഉത്സവ്, രാഷ്ട്രീയ ഗൗരവ്” എന്ന പ്രമേയമുള്ള ലക്ഷദ്വീപ് എൻ‌സി‌സി റാലി- 2025 കവരത്തി ദ്വീപിൽ നിന്ന് ആരംഭിച്ചു. ലക്ഷദ്വീപ് നാവിക എൻ‌.സി‌.സി യൂണിറ്റ് കമാൻഡിംഗ് ഓഫീസർ കമാൻഡർ ഫാബിയോ ജോസഫ് നയികുന്ന റാലിയിൽ 02 ഓഫീസർമാർ, 07 പി‌ഐ സ്റ്റാഫ്, 02 എ‌.എൻ‌.ഒ-കൾ, 01 ജി‌സി‌ഐ, 20 കേഡറ്റുകൾ (ആൺകുട്ടികളും പെൺകുട്ടികളും), സപ്പോർട്ടിംഗ് സ്റ്റാഫുകൾ എന്നിവർ ഉൾപ്പെടുന്നു. ഈ 20 ദിവസ കാലയളവിൽ, അഗത്തി, ചെത്‌ലത്ത്, കിൽത്താൻ, കദ്മത്ത്, അമിനി, ആൻഡ്രോത്ത്, കൽപേനി, മിനിക്കോയ് എന്നിവയുൾപ്പെടെ […]

പി എം ശ്രീ പദ്ധതി; മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി പിഎംഎ സലാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം . സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപം. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം. ഇന്ന് മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രതികരണം. തമിഴ്നാട് മുഖ്യമന്ത്രി എം […]

ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന അഭിമാന നേട്ടത്തിൽ കേരളം

     തിരു : അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ […]

സംസ്ഥാന ക്ഷീരമേഖല-സമഗ്ര സർവേയ്ക്ക് തുടക്കമായി

        സംസ്ഥാനത്ത് ക്ഷീരമേഖലയിൽ സമഗ്ര മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്ന രീതിയിൽ സംസ്ഥാന ക്ഷീരമേഖല സമഗ്ര സർവേ 2025-26 നവംബർ 1 ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആരംഭിച്ചു. സംസ്ഥാന ക്ഷീരമേഖലയിൽ ആദ്യാമായാണ് ഇത്തരമൊരു ഉദ്യമം. ക്ഷീരകർഷക കൂടിയായ മന്ത്രിയുടെ പശുപരിപാലന വിവരങ്ങൾ രേഖപ്പെടുത്തിയാണ് സാമ്പിൾ സർവേ ആരംഭിച്ചത്.        പാലുൽപ്പാദനം, ഉപഭോഗം, വിപണനരീതികൾ, കാലിത്തീറ്റയുടെ ഉപയോഗം, തീറ്റപ്പുല്ലിന്റെ ലഭ്യത, പശുപരിപാലന രീതികൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ഒരു വിവരം ലഭിക്കുന്നതിനു സർവേ സഹായകരമാകും. […]

ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൈകള്‍ കെട്ടി കമഴ്ത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ചത് വിവാദമാകുന്നു.

കൈകള്‍ കെട്ടി കമഴ്ത്തിക്കിടത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തടവുകാരെ അധിക്ഷേപിക്കുകയും ചെയ്തുWeb DeskWeb DeskNov 1, 2025 – 15:170ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൈകള്‍ കെട്ടി കമഴ്ത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ചത് വിവാദമാകുന്നു. തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തടവുകാരെ അധിക്ഷേപിക്കുകയും ചെയ്തു. ഹമാസ് തടവിലാക്കിയ ഇസ്രയിലികളോടുള്ള ക്രൂരതയ്ക്കുള്ള പ്രതികരാമാണ് ഈ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഈ വിഷയം […]

കേരളം അതിദാരിദ്ര്യമുക്തമെന്ന് സഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള സൃഷ്ടിയില്‍ നാഴികക്കല്ലാകുകയാണ്. 2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമെടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജനം. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് നേടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. (CM pinarayi vijayan on eradication of extreme poverty kerala) ജനങ്ങളേയും ജനപ്രതിനിധികളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ഗ്രാമസഭകളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് അതിദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കിയതെന്ന് […]

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം. മമ്മൂട്ടി മികച്ച നടനാവാനാണ് സാധ്യത. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കാനാണ് സാധ്യത. അന്തിമ പട്ടികയിൽ ടൊവിനോ തോമസും ഇടം നേടിയതായി സൂചനയുണ്ട്. അജയൻ്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടൊവിനോയെ പരിഗണിക്കുന്നത്. നടിമാരിൽ കടുത്ത […]

ഇന്ത്യൻ വ്യോമസേനക്കായി കാർഗോ ഡ്രോൺ പ്രദർശനവും സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു

വ്യോമസേന ഉപമേധാവി ഉത്ഘാടനം നിർവഹിച്ചു ദക്ഷിണ വ്യോമസേന ആസ്ഥാനം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച് ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കുമുള്ള സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങൾക്കുമുള്ള ‘കടൽമാർഗ കാർഗോ ഡ്രോണുകൾ’ എന്ന വിഷയത്തിൽ ഒരു വ്യവസായ ഔട്ട് റീച്ച് പ്രോഗാമും പ്രദർശനവും ഇന്ന് (ഒക്ടോബർ 31) തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമ്ദേശ്വർ തിവാരി പരിപാടി ഉദ്ഘാടനം ചെയ്തു, […]

ഗവർണറുടെ കേരളപ്പിറവി ആശംസ:

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളപ്പിറവിയുടെ ഈ ശുഭവേളയിൽ എല്ലാ കേരളീയർക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ തുടർ-പുരോഗതിക്കും സമൃദ്ധിയ്ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോർക്കുന്നതിനോടൊപ്പം, കാലാതീതവും സാംസ്‌കാരിക തനിമയുടെ ആത്മാവുമായ നമ്മുടെ മാതൃഭാഷ  മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവർത്തിക്കാം. സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാർത്ഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്‌നത്തിൽ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി നമുക്ക് പുനഃസമർപ്പണം ചെയ്യാം’ – ഗവർണർ […]

Back To Top